സം​സ്ഥാ​ന​ത്ത് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദം ഉ​ണ്ടോ​യെ​ന്ന് സ​ർ‌​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല
Tuesday, November 19, 2019 1:23 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​വോ​യി​സ്റ്റു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന സി​പി​എം കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ന്‍റെ പ്ര​സ്താ​വ​ന​യി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. സം​സ്ഥാ​ന​ത്ത ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദം ഉ​ണ്ടോ​യെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല നി​യ​മ​സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, സ​ഭ​യി​ൽ ഇ​ല്ലാ​ത്ത ഒ​രാ​ളു​ടെ പ്ര​സ്താ​വ​ന കാ​ര്യ​മാ​ക്കേ​ണ്ട​തോ സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്യേ​ണ്ട​തോ ഇ​ല്ലെ​ന്ന് മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ മ​റു​പ​ടി ന​ൽ​കി.

താ​മ​ര​ശേ​രി​യി​ല്‍ കെ​എ​സ്‌​കെ​ടി​യു സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് പി. ​മോ​ഹ​ന​ൻ വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ളാ​ണ് ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ മാ​വോ​യി​സ്റ്റു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തെ​ന്നും കോ​ഴി​ക്കോ​ട് കേ​ന്ദ്ര​മാ​യു​ള്ള ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ളാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ​ക്ക് വെ​ള്ള​വും വ​ള​വും ന​ല്‍​കി വ​ള​ര്‍​ത്തു​ന്ന​തെ​ന്നു​മാ​യി​രു​ന്നു മോ​ഹ​ന​ന്‍റെ വാ​ക്കു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.