കെ​എ​സ്ആ​ർ​ടി​സി​ക്ക് പി​എ​സ്‍​സി ലി​സ്റ്റി​ൽ നി​ന്ന് ഡ്രൈ​വ​ര്‍​മാ​രെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി
Tuesday, November 19, 2019 1:36 PM IST
കൊ​ച്ചി: ശ​ബ​രി​മ​ല സീ​സ​ണി​ൽ സ്പെ​ഷ​ൽ സ​ർ​വീ​സ് ന​ട​ത്താ​ൻ കെ​എ​സ്ആ​ർ​ടി​സി​ക്ക് 1,386 ഡ്രൈ​വ​ർ​മാ​രെ പി​എ​സ്‍​സി ലി​സ്റ്റി​ൽ നി​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി നി​യ​മി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി. കെ​എ​സ്ആ​ർ​ടി​സി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ദേ​വ​സ്വം ബെ​ഞ്ചി​ന്‍റെ വി​ധി.

സ്പെ​ഷ​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന 504 ബ​സു​ക​ൾ​ക്കാ​യാ​ണ് പ​രി​ച​യ സ​മ്പ​ന്ന​രാ​യ 1,386 ഡ്രൈ​വ​ർ​മാ​രെ ദി​വ​സ​ക്കൂ​ലി അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ പ്ര​ധാ​ന​മാ​ണെ​ന്നും പ​മ്പ- നി​ല​ക്ക​ൽ റൂ​ട്ടി​ൽ പ​രി​ച​യ​സ​മ്പ​ത്തു​ള്ള ഡ്രൈ​വ​ർ​മാ​ർ ത​ന്നെ വേ​ണ​മെ​ന്നും കെ​എ​സ്ആ​ർ​ടി​സി അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

സീ​സ​ൺ ആ​യ ന​വം​ബ​ർ 16 മു​ത​ൽ 2020 ജ​നു​വ​രി 31 വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി നി​യ​മ​നം മ​തി​യെ​ന്ന വാ​ദ​മാ​ണ് കോ​ട​തി അം​ഗീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം, പി​രി​ച്ചു​വി​ട്ട എം ​പാ​ന​ലു​കാ​രെ ഇ​നി നി​യ​മി​ക്ക​രു​തെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.