ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ​യ്ക്ക് മ​ർ​ദ്ദ​ന​മേ​റ്റ സം​ഭ​വം; സ​ഭ ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​പ​ക്ഷം
Tuesday, November 19, 2019 3:04 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മോ​ഡ​റേ​ഷ​ൻ മാ​ർ​ക്ക് ത​ട്ടി​പ്പ് വി​വാ​ദ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌​യു ന​ട​ത്തി​യ നി​യ​മ​സ​ഭാ മാ​ർ​ച്ചി​നു നേ​രെ പോ​ലീ​സ് ന​ട​ത്തി​യ ലാ​ത്തി​ച്ചാ​ർ​ജും ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ​യ്ക്ക് പ​രി​ക്കേ​റ്റ​തും നി​യ​മ​സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം. സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തേ​ക്കു​റി​ച്ച് പ​രി​ശോ​ധി​ച്ച ശേ​ഷം ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന് മ​ന്ത്രി എ.​കെ.​ബാ​ല​ൻ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, മ​ന്ത്രി​യു​ടെ മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ചു. ലാ​ത്തി​ച്ചാ​ർ​ജി​ൽ ഷാ​ഫി​ക്കു പു​റ​മേ കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം.​അ​ഭി​ജി​ത്തി​നും പ​രി​ക്കേ​റ്റി​രു​ന്നു. ഇ​രു​വ​രും പി​ന്നീ​ട് അ​റ​സ്റ്റ് വ​രി​ച്ചു.

സ​മ​രം സ​മാ​ധാ​ന​പ​ര​മാ​യി അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​ണ് താ​ൻ പ്ര​തി​ഷേ​ധ സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യ​തെ​ന്നും എ​ന്നാ​ൽ ഒ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ത​ല്ലി​ച്ച​ത​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട​ഡ് പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.