ബുധനാഴ്ച കെഎസ്‌യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്
Tuesday, November 19, 2019 5:40 PM IST
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി കെഎസ്‌യു ബുധനാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഷാഫി പറമ്പിൽ എംഎൽഎ, കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത് എന്നിവർക്കെതിരേയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്ക്.

കേരള സർവകലാശാല മാർക്ക് തട്ടിപ്പിന്‍റെ പേരിൽ കെഎസ്‌യു നിയമസഭയിലേക്ക് നടത്തിയ മാർച്ചിനിടെയാണ് സംഘർഷമുണ്ടായത്. നിരവധി പ്രവർത്തകർക്കും ഷാഫിക്കും അഭിജിത്തിനും ലാത്തിയടിയേറ്റു. സംഘർഷത്തിൽ തലപൊട്ടിയ ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.