വീ​ണ്ടും ജി​യോ​യു​ടെ ഇ​രു​ട്ട​ടി; ഡാ​റ്റ, കോ​ൾ നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്നു
Tuesday, November 19, 2019 8:32 PM IST
ന്യൂ​ഡ​ൽ​ഹി: ഭാ​ര​തി എ​യ​ർ​ടെ​ലി​നും വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ​യ്ക്കും പു​റ​മേ റി​ല​യ​ൻ​സ് ജി​യോ​യും നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്നു. ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ പു​തി​യ നി​ര​ക്ക് നി​ല​വി​ൽ വ​രു​മെ​ന്നാ​ണ് ജി​യോ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ വോ​ഡ​ഫോ​ണി​ൽ പു​തി​യ നി​ര​ക്ക് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. പു​തി​യ നി​ര​ക്കെ​ന്ന കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഐ​ഡി​യ​യു​ടെ പ്ര​ഖ്യാ​പ​നം ന​ട​ന്നു മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ​ത്ത​ന്നെ ഡി​സം​ബ​ർ മു​ത​ൽ ത​ങ്ങ​ളു​ടെ നി​ര​ക്കും പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക​യാ​ണെ​ന്ന് എ​യ​ർ​ടെ​ൽ അ​റി​യി​ച്ചു. ഡാ​റ്റാ​യ്ക്കും കോ​ളി​നും നി​ര​ക്ക് കൂ​ട്ടു​മെ​ന്നാ​ണു സൂ​ച​ന.

വ​രു​മാ​ന​നി​ർ​ണ​യം സം​ബ​ന്ധി​ച്ച സു​പ്രീം​കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്നു സെ​പ്റ്റം​ബ​റി​ല​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ 50,922 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഭാ​ര​തി എ​യ​ർ​ടെ​ലി​ന് 23,045 കോ​ടി രൂ​പ​യാ​യി​രു​ന്നു ന​ഷ്ടം. റി​ല​യ​ൻ​സ് ജി​യോ​യു​ടെ വ​ര​വു മൂ​ലം നി​ര​ക്കു​ക​ൾ കു​ത്ത​നെ താ​ണു. അ​തേ സ​മ​യം സ്പെ​ക്ട്രം നി​ര​ക്ക് കൂ​ടി. ഇ​തു​മൂ​ലം ക​ന്പ​നി​ക​ൾ വ​ലി​യ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യി​ലാ​യി. ഏ​ഴു ല​ക്ഷം കോ​ടി​രൂ​പ​യാ​ണ് ടെ​ലി​കോം മേ​ഖ​ല​യു​ടെ മൊ​ത്തം ക​ടം.

സ​ർ​ക്കാ​ർ സ​ഹാ​യി​ച്ചി​ല്ലെ​ങ്കി​ൽ വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ പാ​പ്പ​രാ​കും. റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് പാ​പ്പ​ർ ന​ട​പ​ടി​ക​ളി​ലാ​ണ്. എ​യ​ർ​ടെ​ലി​ന് മൂ​ല​ധ​ന​സ​ഹാ​യം കി​ട്ടി​യാ​ലേ നി​ല​നി​ൽ​ക്കാ​നാ​കൂ. പൊ​തു​മേ​ഖ​ലാ ക​ന്പ​നി​ക​ളും ന​ഷ്ട​ത്തി​ൽ ത​ന്നെ. ടെ​ലി​കോം ക​ന്പ​നി ത​ക​ർ​ന്നാ​ൽ പൊ​തു​മേ​ഖ​ല​യി​ലേ​ത​ട​ക്കം ബാ​ങ്കു​ക​ൾ​ക്ക് ഏ​ഴു ല​ക്ഷം കോ​ടി രൂ​പ ന​ഷ്ട​മാ​കും. ഇ​ത് സ​ന്പ​ദ്ഘ​ട​ന​യി​ലു​ണ്ടാ​ക്കു​ന്ന ബാ​ധ്യ​ത ഭീ​മ​മാ​ണ്. ടെ​ലി​കോ​മി​ൽ വ​രു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് തൊ​ഴി​ൽ ന​ഷ്ടം രാ​ഷ്ട്രീ​യ​മാ​യി സ​ർ​ക്കാ​രി​നു താ​ങ്ങാ​വു​ന്ന​ത​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.