ര​ഘു​ബ​ർ ദാ​സി​നെ​തി​രേ മ​ത്സ​രി​ക്കു​ന്ന സ​ര​യു റോ​യി​ക്ക് പി​ന്തു​ണ​യു​മാ​യി ജെ​ഡി-​യു
Wednesday, November 20, 2019 2:26 AM IST
റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി ര​ഘു​ബ​ർ ദാ​സി​നെ​തി​രേ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു​മാ​യ സ​ര​യു റോ​യി​ക്ക് എ​ൻ​ഡി​എ ഘ​ട​ക​ക​ക്ഷി​യാ​യ ജെ​ഡി-​യു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ജാം​ഷ​ഡ്പു​ർ ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ലാ​ണു റോ​യി മ​ത്സ​രി​ക്കു​ന്ന​ത്.

സ​ര​യു റോ​യി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ അ​ദ്ദേ​ഹ​ത്തി​ന് വേ​ണ്ടി നി​തീ​ഷ്കു​മാ​ർ പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്ന് മു​തി​ർ​ന്ന ജെ​ഡി-​യു നേ​താ​വ് രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ് പ​റ​ഞ്ഞു. നി​തീ​ഷ്കു​മാ​റി​ന്‍റെ ഉ​റ്റ അ​നു​യാ​യി​യും ലോ​ക്സ​ഭ​യി​ലെ ജെ​ഡി-​യു പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വു​മാ​ണ് രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ്.

നി​തീ​ഷ്കു​മാ​റു​മാ​യു​ള്ള അ​ടു​പ്പം​മൂ​ല​മാ​ണ് ത​നി​ക്ക് ബി​ജെ​പി സീ​റ്റ് നി​ഷേ​ധി​ച്ച​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സ​ര​യു റോ​യി പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.