നി​ന്നു​തി​രി​യാ​ൻ നേ​ര​മി​ല്ല; അ​മ്മ​മാ​ര്‍​ക്കു സ​മ്മ​ർ​ദം കൂ​ടു​ത​ൽ ഞാ​യ​റാ​ഴ്ച
Wednesday, November 20, 2019 7:16 AM IST
കൊ​ച്ചി: കൊ​ച്ചി ഉ​ള്‍​പ്പെ​ടെ​യു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​മ്മ​മാ​ര്‍​ക്കു ഞാ​യ​റാ​ഴ്ച​ക​ള്‍ മ​റ്റ് ദി​വ​സ​ങ്ങ​ളേ​ക്കാ​ള്‍ പി​രി​മു​റു​ക്കം കൂ​ടി​യ​താ​ണെ​ന്നു ക ​ണ്ടെ​ത്ത​ൽ. വോ​ള്‍​ട്ടാ​സും ആ​ഴ്സ് ലി​ക്കും ചേ​ര്‍​ന്നു​ള്ള സം​യു​ക്ത സം​രം​ഭ​മാ​യ വോ​ള്‍​ട്ട്ബെ​ക്ക് ഹോം ​അ​പ്ല​യ​ന്‍​സ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മോം​സ്പ്രെ​സോ​യു​മാ​യി ചേ​ര്‍​ന്ന് ന​ട​ത്തി​യ സ​ൺ​ഡേ പാ​ര​ഡോ​ക്സ് സ​ര്‍​വേ ആ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

46 ശ​ത​മാ​നം അ​മ്മ​മാ​രും പി​രി​മു​റു​ക്കം കൂ​ടി​യ​ത് ഞാ​യ​റാ​ഴ്ച​ക​ളാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വീ​ട്ടു​ജോ​ലി​ക​ള്‍ അ​ധി​ക​മാ​യി ചെ​യ്യേ​ണ്ടി വ​രു​ന്ന​തും വ​രു​ന്ന ആ​ഴ്ച​ക​ളി​ലേ​ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ളു​മാ​ണ് ഞാ​യ​റാ​ഴ്ച​ക​ളെ സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​ക്കു​ന്ന​ത്. സ്വ​ന്ത​മാ​യി കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​നു​ള്ള സ​മ​യം ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ കു​റ​വാ​ണെ​ന്ന് അ​മ്മ​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

രാ​വി​ലെ അ​ഞ്ചു​മു​ത​ല്‍ എ​ട്ടു വ​രെ​യു​ള്ള സ​മ​യ​ത്ത് എ​ഴു ന്നേ​ല്‍​ക്കു​ന്ന അ​മ്മ​മാ​ര്‍​ക്ക് രാ​ത്രി 11നും 12​നും മാ​ത്ര​മേ ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ഉ​റ​ങ്ങാ​ന്‍ സാ​ധി​ക്കാ​റു​ള്ളൂ​വെ​ന്നു 47 ശ​ത​മാ​നം പേ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ഞ്ചു ശ​ത​മാ​നം അ​മ്മ​മാ​ര്‍​ക്കു മാ​ത്ര​മാ​ണ് ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം പു​റ​ത്തു​പോ​കാ​ന്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. കൊ​ച്ചി, ബം​ഗ​ളൂ​രു, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലെ 25 മു​ത​ല്‍ 55 വ​രെ പ്രാ​യ​മു​ള്ള അ​മ്മ​മാ​രാ​ണ് സ​ര്‍​വേ​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.