കി​ര​ൺ ബേ​ദി ഹി​റ്റ്ല​റു​ടെ സ​ഹോ​ദ​രി​പ്പോ​ലെ​യെ​ന്ന് നാ​രാ​യ​ണ​സ്വാ​മി
Wednesday, November 20, 2019 5:32 AM IST
പു​തു​ച്ചേ​രി: പു​തു​ച്ചേ​രി ല​ഫ്. ഗ​വ​ർ​ണ​ർ കി​ര​ൺ ബേ​ദി ഹി​റ്റ്ല​റു​ടെ സ​ഹോ​ദ​രി​യെ​പ്പോ ലെ​യെ​ന്ന് പു​തു​ച്ചേ​രി മു​ഖ്യ​മ​ന്ത്രി വി. ​നാ​രാ​യ​ണ​സ്വാ​മി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ ബേ​ദി റ​ദ്ദാ​ക്കു​ക​യും സ​ർ​ക്കാ​രി​ന്‍റെ ദൈ​നം​ദി​ന പ്ര​വ ർ​ത്ത​ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് നാ​രാ​യ​ണ​സ്വാ​മി കു​റ്റ​പ്പെ​ടു​ത്തി. ഇ​ന്ദി​രാ​ഗാ​ന്ധി ജ​ന്മ​വാ​ർ​ഷി​ക പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ ​ദ്ദേ​ഹം.

ഏ​കാ​ധി​പ​തി​യെ​പ്പോ​ലെ പ്ര​വ​ർ​ത്തി​ക്കു​ന്ന കി​ര​ൺ ബേ​ദി ജ​ർ​മ​ൻ ഏ​കാ​ധി​പ​തി അ​ഡോ​ൾ​ഫ് ഹി​റ്റ്ല​റു​ടെ സ​ഹോ​ദ​രി​യെ​പ്പോ​ലെ​യാ​ണ്. മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തെ ബേ​ദി​യി​ൽ​നി​ന്നു ഫ​യ​ലു​ക​ൾ തി​രി​കെ​യെ​ത്തു​ന്പോ​ൾ എ​ന്‍റെ ര​ക്ത​സ​മ്മ​ർ​ദം ഉ​യ​രും. രാ​ജ്യ​ത്ത് മ​റ്റൊ​രു ഗ​വ​ർ​ണ​റോ ല​ഫ്. ഗ​വ​ർ​ണ​റോ ഒ​രു സം​സ്ഥാ​ന​ത്തി​ന്‍റെ​യോ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്തി​ന്‍റെ​യോ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​റി​ല്ല-​നാ​രാ​യ​ണ​സ്വാ​മി പ​റ​ഞ്ഞു.

2016ലാ​ണു കി​ര​ൺ ബേ​ദി പു​തു​ച്ചേ​രി ല​ഫ്. ഗ​വ​ർ​ണ​റാ​യി നി​യ​മി​ത​യാ​യ​ത്. അ​ന്നു​മു​ത​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി ബേ​ദി ഭി​ന്ന​ത​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.