ഫ്രാ​ൻ​സി​ൽ പാ​ലം ത​ക​ർ​ന്ന​തി​ന് കാ​ര​ണം അ​മി​ത ഭാ​ര​വു​മാ​യി എ​ത്തി​യ ട്ര​ക്ക്
Wednesday, November 20, 2019 8:05 AM IST
പാ​രീ​സ്: തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ ഫ്രാ​ന്‍​സി​ൽ ര​ണ്ടു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ പാ​ലം അ​പ​ക​ട​ത്തി​ന് കാ​ര​ണം അ​മി​ത ഭാ​ര​വു​മാ​യി എ​ത്തി​യ ട്രക്കെന്ന് ​ക​ണ്ടെ​ത്ത​ൽ. 1931 നി​ർ​മി​ച്ച 150 മീ​റ്റ​ര്‍ നീ​ള​മു​ള്ള സ​സ്പെ​ന്‍​ഷ​ന്‍ പാ​ല​ത്തി​ന് പ​ര​മാ​വ​ധി 19 ട​ണാ​യി​രു​ന്നു ഭാ​ര​പ​രി​ധി. എ​ന്നാ​ൽ പാ​ല​ത്തി​ൽ അ​മ്പ​തി​ല​ധി​കം ട​ൺ ഭാ​ര​മു​ള്ള ട്രക്ക് ക​യ​റി​യ​തോ​ടെ ത​ക​ർ​ന്നു ​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ ഡൊ​മി​നി​ക് അ​ൽ​സാ​രി പ​റ​ഞ്ഞു.

പ്ര​ശ​സ്ത​മാ​യ ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ മി​റെ​പോ​യി​ക്സ് ടു​ര്‍​സാ​ന്‍ എ​ന്ന ചെ​റി​യ പ​ട്ട​ണ​ങ്ങ​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ്ര​ദേ​ശി​ക സ​മ​യം എ​ട്ടി​ന് ത​ക​ർ​ന്ന​ത്. പാ​ലം ത​ക​രു​മ്പോ​ള്‍ അ​തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു കാ​റും ന​ദി​യി​ലേ​ക്ക് വീ​ണി​രു​ന്നു. കാ​ർ യാ​ത്ര​ക്കാ​രി​യാ​യ 15 വ​യ​സു​ള്ള ഒ​രു പെ​ണ്‍​കു​ട്ടി​യും ട്ര​ക്ക് ഡ്രൈ​വ​റു​മാ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ​യെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ര​ക്ഷി​ച്ച​ത്. മ​റ്റ് അ​ഞ്ച് പേ​ർ​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

സം​ഭ​വ​ത്തെ തു​ട​ര്‍​ന്നു പാ​ല​ത്തി​ന​ടു​ത്തു​ള്ള വി​ല്ലെ​മൂ​ര്‍ സ​സ്പെ​ന്‍​ഷ​ന്‍ പാ​ല​വും താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​രു​ന്നു. ടു​ളു​സി​ന് തെ​ക്ക് 35 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.