നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ബു​ധ​നാ​ഴ്ച മു​ത​ൽ പ​ക​ൽ സ​ർ​വീ​സി​ല്ല
Wednesday, November 20, 2019 8:37 AM IST
നെ​ടു​ന്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ണ്‍​വേ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്ക് ബു​ധ​നാ​ഴ്ച തു​ട​ക്ക​മാ​കും. 2020 മാ​ർ​ച്ച് 28 വ​രെ ഇ​നി ഇ​വി​ടെ​നി​ന്നു പ​ക​ൽ​സ​മ​യം വി​മാ​ന​സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കി​ല്ല. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ 10-ന് ​വി​മാ​ന​ത്താ​വ​ള റ​ണ്‍​വേ അ​ട​യ്ക്കും. വൈ​കു​ന്നേ​രം ആ​റി​ന് തു​റ​ക്കും. മി​ക്ക സ​ർ​വീ​സു​ക​ളും വൈ​കു​ന്നേ​രം ആ​റു മു​ത​ൽ രാ​വി​ലെ 10 വ​രെ​യു​ള്ള സ​മ​യ​ത്തേ​ക്കു പു​നഃ​ക്ര​മീ​ക​രി​ച്ച​തി​നാ​ൽ അ​ഞ്ചെ​ണ്ണം മാ​ത്ര​മാ​ണു റ​ദ്ദാ​ക്കി​യി​ട്ടു​ള്ള​ത്.

റ​ണ്‍​വേ റീ-​സ​ർ​ഫ​സിം​ഗ് പ്ര​വൃ​ത്തി തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​വ​ർ​ഷം മു​ന്പു​ത​ന്നെ സി​യാ​ൽ ആ​സൂ​ത്ര​ണം തു​ട​ങ്ങി​യി​രു​ന്നു. വി​മാ​ന​ക്ക​ന്പ​നി​ക​ൾ ഇ​തി​നു പൂ​ർ​ണ​സ​ഹ​ക​ര​ണം ന​ൽ​കി. സ്പൈ​സ് ജെ​റ്റി​ന്‍റെ മാ​ല​ദ്വീ​പ് സ​ർ​വീ​സ് മാ​ത്ര​മാ​ണ് രാ​ജ്യാ​ന്ത​ര വി​ഭാ​ഗ​ത്തി​ൽ റ​ദ്ദാ​ക്കി​യ​ത്. വി​വി​ധ എ​യ​ർ​ലൈ​നു​ക​ളു​ടെ അ​ഹ​മ്മ​ദാ​ബാ​ദ്, ഡ​ൽ​ഹി, ചെ​ന്നൈ, മൈ​സൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ഓ​രോ സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്ക​പ്പെ​ട്ടു. അ​തേ​സ​മ​യം, ഒ​ക്ടോ​ബ​ർ അ​വ​സാ​ന​വാ​രം ന​ട​പ്പാ​ക്കി​ത്തു​ട​ങ്ങി​യ ശീ​ത​കാ​ല സ​മ​യ​പ്പ​ട്ടി​ക​യി​ൽ നി​ര​വ​ധി സ​ർ​വീ​സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും​ചെ​യ്തു.

കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം പ്ര​തി​ദി​നം 30,000 യാ​ത്ര​ക്കാ​രെ​യും 240 സ​ർ​വീ​സു​ക​ളെ​യും കൈ​കാ​ര്യം ചെ​യ്യു​ന്നു. 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്ത​ന സ​മ​യം നാ​ളെ മു​ത​ൽ 16 മ​ണി​ക്കൂ​ർ ആ​യി ചു​രു​ങ്ങും. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും തി​ര​ക്കു പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ചെ​ക്ക്-​ഇ​ൻ സ​മ​യം വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്ക് ഇ​നി മൂ​ന്നു മ​ണി​ക്കൂ​ർ മു​ന്പും രാ​ജ്യാ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്കു നാ​ല് മ​ണി​ക്കൂ​ർ മു​ന്പും ചെ​ക്ക്-​ഇ​ൻ ന​ട​ത്താം.

100 സു​ര​ക്ഷാ ഭ​ട​ൻ​മാ​രെ കൂ​ടി സി​ഐ​എ​സ്എ​ഫ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ സി​യാ​ലി​ലെ ഇ​വ​രു​ടെ അം​ഗ​ബ​ലം 950 ആ​യി ഉ​യ​ർ​ന്നു. വ​രു​ന്ന ആ​ഴ്ച​ക​ളി​ൽ 400 പേ​ർ കൂ​ടി എ​ത്തും. 1999ൽ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2009ൽ ​ആ​ണ് ആ​ദ്യ റ​ണ്‍​വേ റീ-​സ​ർ​ഫ​സിം​ഗ് ന​ട​ത്തി​യ​ത്. 3400 മീ​റ്റ​ർ നീ​ള​വും 60 മീ​റ്റ​ർ വീ​തി​യു​മാ​ണ് റ​ണ്‍​വേ​യ്ക്കു​ള്ള​ത്. വ​ർ​ഷ​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ റ​ണ്‍​വേ​യു​ടെ മി​നു​സം കൂ​ടും. പ്ര​ത​ലം പ​രു​ക്ക​നാ​യി നി​ല​നി​ർ​ത്തേ​ണ്ട​തു സു​ര​ക്ഷി​ത​മാ​യ ലാ​ൻ​ഡിം​ഗി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.

150 കോ​ടി രൂ​പ​യാ​ണ് റ​ണ്‍​വേ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കു ചെ​ല​വ്. റ​ണ്‍​വേ, ടാ​ക്സി ലി​ങ്കു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​ഞ്ചു ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ർ ഭാ​ഗ​ത്താ​ണ് റീ-​സ​ർ​ഫിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​ത്. റ​ണ്‍​വേ​യു​ടെ ലൈ​റ്റിം​ഗ് സം​വി​ധാ​ന​വും പു​തു​ക്കും. മ​ധ്യ​രേ​ഖ​യി​ൽ നി​ല​വി​ലു​ള്ള​തി​ന്‍റെ ഇ​ര​ട്ടി​യി​ലേ​റെ ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.