ഒ​ബി​സി ക്വാ​ട്ട ല​ഭി​ക്കാ​ൻ വ്യാ​ജ​രേ​ഖ: ത​ല​ശേ​രി സ​ബ് ക​ള​ക്ട​ർ​ക്കെ​തി​രേ റി​പ്പോ​ർ​ട്ട്
Wednesday, November 20, 2019 9:10 AM IST
കൊ​ച്ചി: സി​വി​ൽ സ​ർ​വീ​സി​ൽ ഒ​ബി​സി ക്വാ​ട്ട ല​ഭി​ക്കാ​ൻ വ്യാ​ജ​രേ​ഖ ഉ​ണ്ടാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ ത​ല​ശേ​രി സ​ബ് ക​ള​ക്ട​ർ ആ​സി​ഫ് കെ. ​യൂ​സ​ഫി​നെ​തി​രേ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. ഒ​ബി​സി സം​വ​ര​ണ​ത്തി​ന് ആ​സി​ഫി​നു യോ​ഗ്യ​ത​യി​ല്ലെ​ന്നു എ​റ​ണാ​കു​ളം ക​ള​ക്ട​ർ എ​സ്. സു​ഹാ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. കേ​ന്ദ്ര പ​ഴ്സ​ണ​ൽ ആ​ൻ​ഡ് ട്രെ​യി​നിം​ഗ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണു അ​ന്വേ​ഷ​ണ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. സ​ബ് ക​ള​ക്ട​ർ വ്യാ​ജ വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ച​മ​ച്ചെ​ന്നാ​ണു പ​രാ​തി​ക്കാ​ര​ന്‍റെ ആ​രോ​പ​ണം.

ഐ​എ​എ​സ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്പു​ള്ള മൂ​ന്ന് വ​ർ​ഷ​ത്തെ കു​ടും​ബ​ത്തി​ന്‍റെ വാ​ർ​ഷി​ക വ​രു​മാ​നം ആ​റു ല​ക്ഷ​ത്തി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്കാ​ണ് ഒ​ബി​സി സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​ത. ആ​സി​ഫി​ന്‍റെ അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്ന​ത് 2013 മു​ത​ൽ 2015 വ​രെ​യു​ള്ള വ​ർ​ഷ​ത്തെ പ​ര​മാ​വ​ധി വ​രു​മാ​നം 2,40,000 എ​ന്നാ​ണെ​ങ്കി​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​ത് 28 ല​ക്ഷം വ​രെ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. അ​തി​നാ​ൽ സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​ത​യി​ല്ലെ​ന്നു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.