സു​ര​ക്ഷാ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കാ​ൻ "​ലു​ഫ്താ​ൻ​സ പൈ​ല​റ്റാ​യ’ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
Wednesday, November 20, 2019 9:28 AM IST
ന്യൂ​ഡ​ൽ​ഹി: സു​ര​ക്ഷാ പ​രി​ശോ​ധ​ന ഒ​ഴി​വാ​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പൈ​ല​റ്റാ​യി വേ​ഷം​കെ​ട്ടി​യ ആ​ൾ ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റ​സ്റ്റി​ൽ. ലു​ഫ്താ​ൻ​സ പൈ​ല​റ്റാ​യി വേ​ഷം​കെ​ട്ടി​യ രാ​ജ​ൻ മ​ധു​ബ​നി​യെ​യാ​ണു സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള സി​ഐ​എ​സ്എ​ഫ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പൈ​ല​റ്റി​ന്‍റെ യൂ​ണി​ഫോ​മി​ൽ എ​ത്തി​യ രാ​ജ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഡി​പ്പാ​ർ​ച്ച​ർ ഗേ​റ്റി​ൽ​നി​ന്നാ​ണു ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്ന​ത്. കോ​ൽ​ക്ക​ത്ത​യി​ലേ​ക്കു​ള്ള എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​നു തൊ​ട്ടു​മു​ന്പാ​യി​രു​ന്നു ഇ​ത്. ഒ​രു ജ​ർ​മ​ൻ വി​മാ​ന സ​ർ​വീ​സി​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് രാ​ജ​ന്‍റെ വേ​ഷം​മാ​റ​ൽ സം​ബ​ന്ധി​ച്ചു മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്.

വ​സ​ന്ത്കു​ഞ്ജ് സ്വ​ദേ​ശി​യാ​യ രാ​ജ​ന്‍റെ പ​ക്ക​ൽ​നി​ന്ന് ലു​ഫ്താ​ൻ​സ​യു​ടെ ബാ​ങ്കോ​ക്കി​ലെ തി​രി​ച്ച​റി​യി​ൽ കാ​ർ​ഡു​ക​ളും മ​റ്റും പി​ടി​ച്ചെ​ടു​ത്തു. ഇ​യാ​ൾ പൈ​ല​റ്റാ​യി മു​ന്പും വേ​ഷം​മാ​റി യാ​ത്ര ചെ​യ്തി​ട്ടു​ണ്ടെ​ന്നു പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. പൈ​ല​റ്റി​ന്‍റെ യൂ​ണി​ഫോ​മി​ലു​ള്ള വീ​ഡി​യോ​ക​ൾ പ​ക​ർ​ത്തി ഇ​യാ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.