മ​ദ്യ​ല​ഹ​രി​യി​ൽ പെ​രു​മാ​റ്റം അ​തി​രു​വി​ട്ടു; വി​ദേ​ശ സ​ഞ്ചാ​രി​യെ "പ​ഞ്ഞി​ക്കി​ട്ട്’ നാ​ട്ടു​കാ​ർ
Wednesday, November 20, 2019 9:37 AM IST
ബ​ദാ​മി: മ​ദ്യ​പി​ച്ചു സ്ത്രീ​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് വി​ദേ​ശ സ​ഞ്ചാ​രി​യെ നാ​ട്ടു​കാ​ർ മ​ർ​ദി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ ബ​ദാ​മി​യി​ലാ​ണു സം​ഭ​വം. ഓ​സ്ട്രേ​ലി​യ​ൻ പൗ​ര​നാ​യ ജ​യിം​സ് വി​ല്ല്യ​ത്തി​നാ​ണു ചൊ​വ്വാ​ഴ്ച മ​ർ​ദ​ന​മേ​റ്റ​ത്.

ബാ​ഗ​ൽ​കോ​ട്ടി​ൽ​നി​ന്നു ബ​ദാ​മി​യി​ലേ​ക്കു യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു ജ​യിം​സ്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഇ​യാ​ൾ യാ​ത്ര​ക്കാ​രി​യാ​യ ഒ​രു സ്ത്രീ​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ആ​രോ​പി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ ഇ​യാ​ളു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ നാ​ട്ടു​കാ​ർ ജ​യിം​സി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി ഇ​യാ​ളെ ബാ​ഗ​ൽ​കോ​ട്ടി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് കു​റ​ച്ചു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.