അഞ്ച് എംഎൽഎമാർ സ്പീക്കറുടെ ഡയസിൽ; നടപടിക്ക് സാധ്യത
Wednesday, November 20, 2019 12:31 PM IST
തി​രു​വ​ന​ന്ത​പു​രം: കെ‌​എ​സ്‌​യു മാ​ർ​ച്ചി​നി​ടെ ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ​യ്ക്ക് മ​ർ​ദ്ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ നി​യ​മ​സ​ഭ പ്ര​ക്ഷു​ബ്ധ​മാ​യി. പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ടെ അ​ഞ്ച് പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​ർ സ്പീ​ക്ക​റു​ടെ ഡ​യ​സി​ൽ ക​യ​റി മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. പി​ന്നാ​ലെ സ്പീ​ക്ക​ർ ഡ​യ​സി​ൽ നി​ന്നും ഇ​റ​ങ്ങി​പ്പോ​യി.

വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷ അം​ഗം വി.​ടി.​ബ​ൽ​റാം എം​എ​ൽ​എ ഇ​ന്ന് അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി തേ​ടി​യി​രു​ന്നു. പോ​ലീ​സി​നെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച ബ​ൽ​റാ​മി​ന് മ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ മ​റു​പ​ടി ന​ൽ​കി. എം​എ​ൽ​എ​യ്ക്ക് മ​ർ​ദ്ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി സ​ഭ​യെ അ​റി​യി​ച്ചു. പി​ന്നാ​ലെ പ്ര​തി​പ​ക്ഷ നേ​താ​വും സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി. പ്ര​തി​ഷേ​ധ​ത്തി​നി​ട​യി​ലും സ​ഭാ ന​ട​പ​ടി​ക​ൾ തു​ട​രാ​ൻ സ്പീ​ക്ക​ർ ത​യാ​റാ​യ​തോ​ടെ മൂ​ന്ന് അം​ഗ​ങ്ങ​ൾ പ്ല​ക്കാ​ർ​ഡു​മാ​യി സ്പീ​ക്ക​റു​ടെ ഡ​യ​സി​ൽ ക​യ​റി മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യാ​യി​രു​ന്നു. അ​ൻ​വ​ർ സാ​ദ​ത്ത്, റോ​ജി എം. ​ജോ​ണ്‍, ഐ.​സി.​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് സ്പീ​ക്ക​റു​ടെ ഡ​യ​സി​ൽ ക​യ​റി​യ​ത്. പി​ന്നാ​ലെ ഇ​വ​രെ പി​ന്തി​രി​പ്പി​ക്കാ​ൻ എ​ൽ​ദോ​സ് കു​ന്ന​പ്പ​ള്ളി​യും വി.​പി.​സ​ജീ​ന്ദ്ര​നും ഡ​യ​സി​ൽ ക​യ​റു​ക​യാ​യി​രു​ന്നു.

ചോ​ദ്യോ​ത്ത​ര​വേ​ള തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ പ്ര​തി​പ​ക്ഷം ഇ​ന്ന് സ​ഭാ ന​ട​പ​ടി​ക​ൾ ത​ട​സ​പ്പെ​ടു​ത്തി. പ്ല​ക്കാ​ർ​ഡു​ക​ളും ഷാ​ഫി​യു​ടെ ചോ​ര​പു​ര​ണ്ട വ​സ്ത്ര​ങ്ങ​ളും ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​തി​ഷേ​ധം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.