കൊച്ചിയിലും കെ‌എസ്‌യു മാർച്ചിൽ സംഘർഷം
Wednesday, November 20, 2019 2:22 PM IST
കൊച്ചി: ഷാഫി പറമ്പിൽ എംഎൽഎയ്ക്കും കെ‌എസ്‌യു സംസ്ഥാന അധ്യക്ഷൻ കെ.എം.അഭിജിത്തിനും പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് കൊച്ചിയിൽ കെ‌എസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം. കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ബാരിക്കേഡ് വച്ച് പോലീസ് തടഞ്ഞതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

കെ‌എസ്‌യു ജില്ലാ പ്രസിഡന്‍റ് അലോഷ്യസിന്‍റെ നേതൃത്വത്തിലാണ് മാർച്ച്. സംസ്ഥാന വ്യാപകമായ പഠിപ്പു മുടക്കു കാരണം നഗരത്തിലെ കോളജിലെ വിദ്യാർഥികളും പ്രതിഷേധത്തിന് അണിനിരന്നു. പോലീസ് ബാരിക്കേഡ് തള്ളിമാറ്റാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. ടോണി ചമ്മിണി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും സമരക്കാർക്കൊപ്പം അണിനിരന്നു.

അതിനിടെ പോലീസിന് നേരെ കല്ലുകളും കമ്പുകളും വലിച്ചെറിഞ്ഞു. മാർച്ചിൽ അക്രമസംഭവമുണ്ടാകുമെന്ന കാരണത്താൽ വലിയ പോലീസ് സന്നാഹമാണ് നഗരത്തിൽ നിലയുറപ്പിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.