അ​ത്താ​ണി കൊ​ല​പാ​ത​കം: മു​ഖ്യ​പ്ര​തി​ക​ളെ തേ​ടി പോ​ലീ​സ് കോ​യ​മ്പ​ത്തൂ​രി​ൽ
Thursday, November 21, 2019 3:46 AM IST
നെ​ടു​മ്പാ​ശേ​രി: ഗു​ണ്ടാ​നേ​താ​വി​നെ ന​ടു​റോ​ഡി​ൽ വെ​ട്ടി​ക്കൊ​ന്ന കേ​സി​ൽ മു​ഖ്യ​പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് കോ​യ​മ്പ​ത്തൂ​രി​ൽ തെ​ര​ച്ചി​ൽ വ്യാ​പ​ക​മാ​ക്കി. ഗൂ​ഢാ​ലോ ച​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ അ​ഖി​ലി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും മു​ഖ്യ​പ്ര​തി​ക​ളു​ടെ ര​ഹ​സ്യ മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ പി​ന്തു​ട​ർ​ന്നു​മാ​ണ് തെ​ര​ച്ചി​ൽ.​കേ സി​ലെ ഒ​ന്നാം പ്ര​തി തു​രു​ത്തി​ശേ​രി സ്വ​ദേ​ശി വി​നു വി​ക്ര​മ​ൻ, ര​ണ്ടാം പ്ര​തി ലാ​ൽ കി​ച്ചു, മൂ​ന്നാം പ്ര​തി ഗ്രി​ൻ​ഡേ​ഴ്‌​സ് എ​ന്നി​വ​രാ​ണ് ഒ​ളി​വി​ൽ ക​ഴി​യു​ന്ന​ത്.

നേ​ര​ത്തെ സം​ഘ​ട്ട​ന​ങ്ങ​ളും പോ​ലീ​സ് കേ​സും ഉ​ണ്ടാ​കു​മ്പോ​ൾ മു​ഖ്യ​പ്ര​തി​യാ​യ വി​നു വി​ക്ര​മ​ൻ കോ​യ​മ്പ​ത്തൂ​രി​ലെ ചാ​വ​ടി​യി​ൽ ഒ​ളി​വി​ൽ ക​ഴി​യാ​റു​ണ്ടെ​ന്നാ​ണ് കേ​സി​ലെ നാ​ലാം പ്ര​തി മേ​യ്ക്കാ​ട് മാ​ളി​യേ​ക്ക​ൽ അ​ഖി​ൽ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് നെ​ടു​മ്പാ​ശേ​രി തു​രു​ത്തി​ശേ​രി വ​ല്ല​ത്തു​കാ​ര​ൻ ബി​നോ​യി​യെ (40) അ​ത്താ​ണി ഓ​ട്ടോ സ്റ്റാ​ൻ​ഡി​നു സ​മീ​പം മൂ​ന്നം​ഗ സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല ന​ട​ത്തു​ന്ന​തി​നു​ള്ള ഗൂ​ഢാ​ലോ​ച​ന യി​ൽ പ​ങ്കാ​ളി​ക​ളാ​യ ആ​റു പേ​ർ ഇ​തി​ന​കം പി​ടി​യി​ലാ​യി.

നെ​ടു​മ്പാ​ശേ​രി മേ​ക്കാ​ട് മാ​ളി​യേ​ക്ക​ൽ അ​ഖി​ൽ, നി​ഖി​ൽ, മേ​ക്കാ​ട് മാ​ളി​യേ​ക്ക​ൽ അ​രു​ൺ, പൊ​യ്ക്കാ​ട്ടു​ശേ​രി വേ​ണാ​ട്ടു​പ​റ​മ്പി​ൽ ജ​സ്റ്റി​ൻ, കാ​ര​ക്കാ​ട്ടു​കു​ന്ന് കി​ഴ ക്കേ​പ്പാ​ട്ട് ജി​ജീ​ഷ് എ​ന്നി​വ​രെ തി​ങ്ക​ളാ​ഴ്ച​യും നെ​ടു​മ്പാ​ശേ​രി മേ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​ക്ക് സ​മീ​പം ന​മ്പ്യാ​ര​ത്ത് പാ​റ​യി​ൽ വെ​ള്ള എ​ന്ന് വി​ളി​ക്കു​ന്ന എ​ൽ​ദോ ഏ​ലി​യാ​സി​നെ ചൊ​വ്വാ​ഴ്ച​യു​മാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​വ​ർ റി​മാ​ൻ​ഡി​ലാ​ണ്.

ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യി നാ​ലു പേ​രാ​ണ് സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യ​ത്. ഒ​ളി​വി​ലു​ള്ള പ്ര​തി​ക​ൾ​ക്കൊ​പ്പം അ​ഖി​ലും ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​യാ​ൾ കൊ ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കാ​ളി​യാ​യി​ല്ല. ഇ​യാ​ൾ ബൈ​ക്കി​ൽ ത​ന്നെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല​യ്ക്കു​ശേ​ഷം ബൈ​ക്കി​ൽ ത​ന്നെ ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ൾ തു​രു​ത്തു ശേ​രി​ക്ക് സ​മീ​പം അ​ഖി​ലി​നെ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കു​ക​ളി​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ങ്കി​ലും ഇ​ത് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചി​രി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും ക​രു​തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.