മാ​ന്ദ്യ​ത്തി​ലും "വ​മ്പ​ൻ'​മാ​ർ​ക്ക് ആ​ശ്വാ​സം; സ്പെ​ക്ട്രം ലേ​ല കു​ടി​ശി​ക​യ്ക്ക് മൊ​റ​ട്ടോ​റി​യം
Thursday, November 21, 2019 6:30 AM IST
ന്യൂ​ഡ​ൽ​ഹി: ടെ​ലി​കോം ക​മ്പ​നി​ക​ള്‍​ക്ക് ആ​ശ്വാ​സ​മേ​കി സ്പെ​ക്ട്രം ലേ​ല കു​ടി​ശി​ക​യ്ക്കു​ള്ള മൊ​റ​ട്ടോ​റി​യം അം​ഗീ​ക​രി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. ടെ​ലി​കോം ക​മ്പ​നി​ക​ള്‍ സ്‌​പെ​ക്ട്രം വാ​ങ്ങി​യ ഇ​ന​ത്തി​ലു​ള്ള കു​ടി​ശി​ക അ​ട​യ്ക്കു​ന്ന​തി​ന് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നു​ള്ള സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രി​സ​ഭാ സ​മി​തി​യു​ടെ നി​ർ​ദേ​ശ​മാ​ണ് അം​ഗീ​ക​രി​ച്ച​ത്. തീ​രു​മാ​ന​ത്തി​ന് കേ​ന്ദ്ര മ​ന്ത്രി​സ​ഭ​യും അം​ഗീ​കാ​രം ന​ൽ​കി.

ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് (2020-2021,2021-2022) മൊ​റ​ട്ടോ​റി​യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2022 വ​രെ 1.47 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് കു​ടി​ശി​ക ഇ​ന​ത്തി​ൽ‌ ടെ​ലി​കോം ക​മ്പ​നി​ക​ൾ സ​ർ​ക്കാ​രി​ന് ന​ൽ​കേ​ണ്ട​ത്. രാ​ജ്യം സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്വ​കാ​ര്യ​കു​ത്ത​ക ക​മ്പ​നി​ക​ൾ​ക്ക് കേ​ന്ദ്രം വ​ൻ ഇ​ള​വ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഉ​ന്നത ഉ​ദ്യാ​ഗ​സ്ഥ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ മ​റി​ക​ട​ന്നാ​ണ് മോ​ദി സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഭാ​ര​തി എ​യ​ര്‍​ടെ​ല്‍, വോ​ഡ​ഫോ​ണ്‍–​ഐ​ഡി​യ, റി​ല​യ​ന്‍​സ് ജി​യോ തു​ട​ങ്ങി​യ ക​മ്പ​നി​ക​ള്‍​ക്ക് സ​ർ​ക്കാ​ർ തീ​രു​മാ​നം ആ​ശ്വാ​സ​മാ​കും.

സാ​മ്പ​ത്തി​ക അ​സ്ഥി​ര​ത​മൂ​ലം ഒ​രു ക​മ്പ​നി​ക​ളും പ്ര​വ​ർ​ത്ത​നം അ​സ​വ​സാ​നി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. ക​മ്പ​നി​ക​ളു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ള​വ് ന​ൽ​കി​യ​തെ​ന്നു ധ​ന​മ​ന്ത്രി നി​ർ​മ​ലാ സീ​താ​രാ​മ​ൻ അ​റി​യി​ച്ചു.

മൊ​റ​ട്ടോ​റി​യം അ​നു​വ​ദി​ക്കു​ന്ന ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ൾ പു​തു​ക്കി​യ അ​ട​യ്‌​ക്കേ​ണ്ട തു​ക​യ്‌​ക്ക് ബാ​ങ്കി​ൽ ഗ്യാ​ര​ണ്ടി ന​ൽ​ക​ണം. ടെ​ലി​കോം സേ​വ​ന ദാ​താ​ക്ക​ൾ ന​ൽ​കേ​ണ്ട ശേ​ഷി​ക്കു​ന്ന ത​വ​ണ​ക​ളി​ലേ​ക്ക് കു​ടി​ശി​ക തു​ക തു​ല്യ​മാ​യി വീ​തി​ക്കും. സ്പെ​ക്ട്രം ലേ​ലം ചെ​യ്യു​മ്പോ​ൾ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ​ലി​ശ ഈ​ടാ​ക്കു​മെ​ന്നും അ​തി​നാ​ൽ അ​ട​യ്ക്കേ​ണ്ട തു​ക​യു​ടെ ഇ​പ്പോ​ഴ​ത്തെ മൂ​ല്യം (എ​ൻ​പി​വി) പ​രി​ര​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.