ഗ്രെ​റ്റ തു​ൻ​ബെ​ർ​ഗി​ന് കു​ട്ടി​ക​ളു​ടെ സ​മാ​ധാ​ന പു​ര​സ്കാ​രം
Thursday, November 21, 2019 6:50 AM IST
സ്റ്റോ​ക്ക് ഹോം: ​കൗ​മാ​ര​ക്കാ​രി​യാ​യ സ്വീ​ഡി​ഷ് കാ​ലാ​വ​സ്ഥാ പ്ര​വ​ര്‍​ത്ത​ക ഗ്രെ​റ്റ തു​ൻ​ബെ​ർ​ഗി​ന് കു​ട്ടി​ക​ളു​ടെ അ​ന്താ​രാ​ഷ്ട്ര സ​മാ​ധാ​ന പു​ര​സ്കാ​രം. ലോ​ക​മെ​മ്പാ​ടു​മു​ള്ള സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ചേ​ർ​ന്ന് കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​നെ​തി​രെ ഗ്രെ​റ്റ ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​ക്കി​യ​ത്.

കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​ച്ച് സം​ഘ​ട​ന​യാ​ണ് പു​ര​സ്കാ​രം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കാ​മ​റൂ​ൺ കൗ​മാ​ര​ക്കാ​രി​യും സ​മാ​ധാ​ന പ്ര​വ​ർ​ത്ത​ക​യു​മാ​യ ദി​വി​ന മ​ലൂ​മും (15) സ​മാ​ധാ​ന പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യി.

പോ​യ വ​ര്‍​ഷം ഓ​ഗ​സ്റ്റി​ല്‍ സ്വീ​ഡി​ഷ് പാ​ര്‍​ല​മെ​ന്‍റി​നു മു​ന്നി​ല്‍ കാ​ലാ​വ​സ്ഥ സം​ര​ക്ഷ​ണ​ത്തി​നു വേ​ണ്ടി പ​ഠി​പ്പു​മു​ട​ക്കി സ​മ​രം ആ​രം​ഭി​ച്ചു​കൊ​ണ്ടാ​ണ് ഗ്രെ​റ്റ പോ​രാ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. ലോ​ക​മാ​കെ പ​ട​ര്‍​ന്ന സ​മ​ര​ത്തി​ല്‍ ഇ​പ്പോ​ള്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ള്‍ അ​ണി​നി​ര​ക്കു​ന്നു. ഗ്രെ​റ്റ​യു​ടെ ‘ഫ്രൈ​ഡേ​സ് ഫോ​ർ ഫ്യൂ​ച്ച​ർ’ എ​ന്ന പ്ര​സ്ഥാ​നം അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ത​ട​യു​ന്ന​തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.