മ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സ് പ്ര​തി പ്ര​ജ്ഞാ സിം​ഗ് പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ സ​മി​തി​യി​ൽ
Thursday, November 21, 2019 3:42 PM IST
ന്യൂ​ഡ​ൽ​ഹി: മ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സ് പ്ര​തി പ്ര​ജ്ഞാ സിം​ഗ് ഠാ​ക്കൂ​റി​നെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി. സ​മി​തി​യി​ലെ ബി​ജെ​പി ക്വാ​ട്ട​യി​ലാ​ണ് നി​യ​മ​നം. പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗാ​ണ് 21 അം​ഗ പാ​ർ​ല​മെ​ന്‍റ​റി ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ മേ​ധാ​വി.

പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളാ​യ ഫ​റൂ​ഖ് അ​ബ്ദു​ള്ള, എ​ൻ​സി​പി നേ​താ​വ് ശ​ര​ത് പ​വാ​ർ എ​ന്നി​വ​രും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ഭോ​പ്പാ​ലി​ല്‍ നി​ന്നു​ള്ള എം​പി​യാ​ണ് പ്ര​ജ്ഞാ സിം​ഗ് ഠാ​ക്കൂ​ര്‍. മ​ഹാ​ത്മാ ഗാ​ന്ധി​ക്കെ​തി​രേ ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ വി​വാ​ദ​പ​രാ​മര്‍​ശ​ത്തി​ലൂ​ടെ​യും കു​പ്ര​സി​ദ്ധി​യാ​ര്‍​ജി​ച്ച​യാ​ളാ​ണ് പ്ര​ജ്ഞ സിം​ഗ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.