മു​ല്ല​പ്പെ​രി​യാ​ർ: ലോ​ക്സ​ഭ​യി​ൽ കേ​ര​ള-​ത​മി​ഴ്നാ​ട് എം​പി​മാ​ർ ത​മ്മി​ൽ വാ​ക്പോ​ര്
Thursday, November 21, 2019 3:35 PM IST
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​നെ​ച്ചൊ​ല്ലി ലോ​ക്സ​ഭ​യി​ൽ കേ​ര​ള-​ത​മി​ഴ്നാ​ട് എം​പി​മാ​ർ ത​മ്മി​ൽ വാ​ക്പോ​ര്. ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ് ഡാ​മി​ന്‍റെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച വി​ഷ​യം ഉ​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ ബ​ഹ​ളം വ​ച്ചു. ഇ​തി​നെ​തി​രേ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി​മാ​രും പ്ര​തി​ഷേ​ധി​ച്ചു.

നി​ല​വി​ലെ ഡാ​മി​ന്‍റെ സു​ര​ക്ഷി​ത​ത്വം വ​ലി​യ പ്ര​ശ്‌​ന​മാ​ണെ​ന്ന ചോ​ദ്യ​മാ​ണ് ഡീ​ന്‍ ഉ​യ​ർ​ത്തി​യ​ത്. അ​തേ​സ​മ​യം, ഡാ​മി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക​യു​ടെ കാ​ര്യ​മി​ല്ലെ​ന്ന് മ​ന്ത്രി ഗ​ജേ​ന്ദ്ര സിം​ഗ് ഷെ​ഖാ​വ​ത്ത് മ​റു​പ​ടി ന​ൽ​കി. എ​ല്ലാ പ​ഠ​ന​ങ്ങ​ളി​ലും ഡാ​മി​ന് ഭൂ​ച​ല​ന ഭീ​ഷ​ണി ഇ​ല്ലെ​ന്നാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.