ബ്രിസ്ബെയ്ൻ ടെസ്റ്റ്: പാക്കിസ്ഥാൻ 240ന് പുറത്ത്
Thursday, November 21, 2019 3:56 PM IST
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സിൽ പാക്കിസ്ഥാന് 240 റണ്‍സിന് പുറത്തായി. 76 റണ്‍സ് നേടിയ ആസാദ് ഷെഫീഖാണ് സന്ദർശകരുടെ ടോപ്പ് സ്കോറർ.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര തകർന്നത് തിരിച്ചടിയായി. ഷാൻ മസൂദ്-അസ്ഹർ അലി സഖ്യം ഓപ്പണിംഗ് വിക്കറ്റിൽ 75 റണ്‍സ് സ്കോർ ചെയ്തു. ക്യാപ്റ്റൻ അസ്ഹർ അലി 39 റണ്‍സിനും ഷാൻ മസൂദ് 27 റണ്‍സിനും പുറത്തായി. 75/0 എന്ന നിലയിലായിരുന്ന പാക്കിസ്ഥാന് പിന്നീട് 19 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി.

ഹാരിസ് സൊഹൈൽ (1), ബാബർ അസം (1), ഇഫ്തിഖർ അഹമ്മദ് (7) എന്നിവർ വന്നപോലെ മടങ്ങി. പിന്നീട് വാലറ്റത്തെ കൂട്ടുപിടിച്ച് ഷെഫീഖ് നടത്തിയ പോരാട്ടമാണ് മാന്യമായ സ്കോറിലെത്താൻ പാക്കിസ്ഥാന് സഹായകമായത്. വാലറ്റത്ത് മുഹമ്മദ് റിസ്വാൻ (37), യാസിർ ഷാ (26) എന്നിവർ ഷെഫീഖിന് മികച്ച പിന്തുണ നൽകി.

ഓസീസിന് വേണ്ടി മിച്ചൽ സ്റ്റാർക്ക് നാലും പാറ്റ് കമ്മിൻസ് മൂന്നും ജോഷ് ഹേസിൽവുഡ് രണ്ടും വിക്കറ്റുകൾ നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.