വാ​ള​യാ​ർ: സി​ബി​ഐ അ​ന്വേ​ഷ​ണം ത​ന്നെ വേ​ണ​മെ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ മാ​താ​വ്
Thursday, November 21, 2019 6:14 PM IST
പാ​ല​ക്കാ​ട്: വാ​ള​യാ​ർ കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ത​ന്നെ വേ​ണ​മെ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ മാ​താ​വ്. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ജൂ​ഡീ​ഷ​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ തൃ​പ്തി​യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

പു​തി​യ എ​ഫ്ഐ​ആ​ർ ഇ​ട്ടു​കൊ​ണ്ട് സി​ബി​ഐ ത​ന്നെ അ​ന്വേ​ഷി​ക്ക​ണം. ഇ​തു​വ​രെ അ​ന്വേ​ഷി​ച്ച​വ​ർ​ക്കെ​ല്ലാം വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്നും മാ​താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.

വാ​ള​യാ​ർ പീ​ഡ​ന​ക്കേ​സി​ൽ ഇ​ന്ന് സ​ർ​ക്കാ​ർ ജൂ​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മ​ന്ത്രി​സ​ഭാ​യോ​ഗ​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്ത​ത്. പോ​ലീ​സി​ന്‍റെ​യും പ്രോ​സി​ക്യൂ​ഷ​ന്‍റെ​യും വീ​ഴ്ച​ക​ൾ ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ക്കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.