വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ സൈ​നി​ക​ൻ ട്രെ​യി​നി​ൽ​നി​ന്നു വീ​ണു മ​രി​ച്ചു
Thursday, November 21, 2019 6:25 PM IST
കൊ​ച്ചി: ബ​ന്ധു​വി​ന്‍റെ വി​വാ​ഹ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു മ​ട​ങ്ങി​യ സൈ​നി​ക​ൻ ട്രെ​യി​നി​ൽ നി​ന്നു വീ​ണു മ​രി​ച്ചു. കൊ​ല്ലം പ​ടി​ഞ്ഞാ​റെ ക​ല്ല​ട സ്വ​ദേ​ശി വി​ഷ്ണു​വാ​ണു മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ എ​റ​ണാ​കു​ളം സൗ​ത്ത് സ്റ്റേ​ഷ​നി​ലെ ഒ​ന്നാം​ന​ന്പ​ർ പ്ലാ​റ്റ്ഫോ​മി​ലാ​യി​രു​ന്നു അ​പ​ക​ടം. ഉ​ത്ത​രേ​ന്ത്യ​യി​ലേ​ക്കു​ള്ള ട്രെ​യി​ൻ എ​ന്നു ക​രു​തി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ ക​യ​റു​ന്ന​തി​നി​ടെ പ്ലാ​റ്റ്ഫോ​മി​നും പാ​ള​ത്തി​നും ഇ​ട​യി​ലേ​ക്ക് വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ർ​പി​എ​ഫും റെ​യി​ൽ​വെ പൊ​ലീ​സും ചേ​ർ​ന്നു എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​ര​സേ​ന​യു​ടെ റാ​ഞ്ചി​യി​ലെ ഇ​എം​ഇ ( ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യേ​ഴ്സ്) വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന വി​ഷ്ണു അ​മ്മാ​വ​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.