പന്തീരാങ്കാവ് യുഎപിഎ: പ്രതികളുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
Thursday, November 21, 2019 6:36 PM IST
കൊച്ചി: മാവോയിസ്റ്റ് ബന്ധത്തിന്‍റെ പേരിൽ യുഎപിഎ ചുമത്തി അറസ്റ്റിലായ രണ്ടു സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷവിധി പറയാൻ മാറ്റി. അലൻ ഷുഹൈബിന്‍റെയും താഹ ഫസലി​ന്‍റെയും ജാമ്യാപേക്ഷയാണ് ഹൈക്കോടതി വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയത്.

അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാൽ പ്രതികൾക്ക്​ ജാമ്യം അനുവദിക്കരുതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, സിപിഎമ്മിന്‍റെ മുഖം രക്ഷിക്കാനാണ് പോലീസ് ശ്രമിച്ചതെന്ന്​ പ്രതികള്‍ കോടതിയിൽ വാദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.