എ​ന്‍റ​മീ​ബ: തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ലെ അ​നാ​ക്കോ​ണ്ട "​അ​രു​ന്ധ​തി’ ച​ത്തു
Thursday, November 21, 2019 6:41 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ല് അ​നാ​ക്കോ​ണ്ട​ക​ളി​ൽ ഒ​ന്നു ച​ത്തു. ഒ​ന്പ​ത​ര വ​യ​സു​ള​ള അ​രു​ന്ധ​തി​യാ​ണ് ച​ത്ത​ത്. 2014 ഏ​പ്രി​ലി​ൽ ശ്രീ​ല​ങ്ക​യി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന ഏ​ഴ് അ​നാ​ക്കോ​ണ്ട​ക​ളി​ൽ മൂ​ന്നെ​ണ്ണം മാ​ത്ര​മാ​ണു തി​രു​വ​ന​ന്ത​പു​രം മൃ​ഗ​ശാ​ല​യി​ൽ ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​വ മൂ​ന്നും ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ടെ​ണ്ണം രോ​ഗ​വി​മു​ക്ത​മാ​യി വ​രു​ന്നു.

ഗം​ഗ എ​ന്ന അ​നാ​ക്കോ​ണ്ട​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ര​ണം സം​ഭ​വി​ക്കു​ന്ന​ത് എ​ന്‍റ​മീ​ബ മൂ​ല​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. മൃ​ഗ​ശാ​ല​യി​ൽ അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ ഉൗ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

ആ​ദ്യ​ത്തെ മ​ര​ണം സം​ഭ​വി​ച്ച​പ്പോ​ൾ ത​ന്നെ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട പാ​ന്പു​രോ​ഗ വി​ദ​ഗ്ധ​രെ മൃ​ഗ​ശാ​ല​യി​ൽ എ​ത്തി​ക്കു​ക​യും എ​ല്ലാ പാ​ന്പു​ക​ളെ​യും പ​രി​ശോ​ധി​ച്ചു റി​പ്പോ​ർ​ട്ട് ത​യ്യാ​റാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ ​സ​മ​യം മ​റ്റ് പാ​ന്പു​ക​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മൃ​ഗ​ശാ​ല​യി​ൽ ച​ത്ത എ​ല്ലാ അ​നോ​ക്കോ​ണ്ട​ക​ളു​ടെ​യും പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.