നി​ല​യ്ക്ക​ലി​ൽ ക​രാ​റു​കാ​ര​ന്‍റെ പാ​ർ​ക്കിം​ഗ് ഫീ​സ് കൊ​ള്ള; കൈ​യോ​ടെ പി​ടി​കൂ​ടി സ്ക്വാ​ഡ്
Thursday, November 21, 2019 7:03 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ല​യ്ക്ക​ൽ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ വാ​ഹ​നം പാ​ർ​ക്കു ചെ​യ്യു​ന്ന​തി​ന് അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കി​യ​തു സ്വാ​ഡ് കൈ​യോ​ടെ പി​ടി​കൂ​ടി. ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സ്ക്വാ​ഡാ​ണു പ​ണം തി​രി​കെ വാ​ങ്ങി തീ​ർ​ഥാ​ക​ർ​ക്കു ന​ൽ​കി​യ​ത്.

നി​ല​യ്ക്ക​ലി​ൽ പാ​ർ​ക്കിം​ഗ് ഫീ​സാ​യി ബ​സി​ന് 100 രൂ​പ, മി​നി ബ​സ് 75 രൂ​പ, നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ (അ​ഞ്ചു സീ​റ്റ് മു​ത​ൽ 14 വ​രെ) 50 രൂ​പ, മി​നി കാ​ർ (നാ​ലു സീ​റ്റ് വ​രെ) 30 രൂ​പ, മു​ച​ക്ര വാ​ഹ​നം 15 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണു നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​യ്ക്ക​ൽ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കു പാ​ർ​ക്കിം​ഗ് സൗ​ജ​ന്യ​മാ​ണ്.

നി​ല​യ്ക്ക​ൽ ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റ് ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സ്ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പാ​ർ​ക്കിം​ഗി​ന് ക​രാ​റു​കാ​ര​ൻ കൂ​ടു​ത​ൽ തു​ക ഈ​ടാ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്നു പാ​ർ​ക്കിം​ഗ് ന​ട​ത്തി​പ്പു​കാ​രി​ൽ​നി​ന്നു തു​ക തി​രി​കെ വാ​ങ്ങി തീ​ർ​ഥാ​ട​ക​ർ​ക്കു ന​ൽ​കു​ക​യാ​യി​രു​ന്നു. പാ​ർ​ക്കിം​ഗ് നി​ര​ക്ക് അ​മി​ത​മാ​യി ഈ​ടാ​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് 24 മ​ണി​ക്കൂ​റും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

പാ​ർ​ക്കിം​ഗ് ഫീ​സാ​യി നി​ശ്ച​യി​ച്ച തു​ക​യി​ൽ​നി​ന്ന് അ​മി​ത​മാ​യി തു​ക ഈ​ടാ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​പ്പെ​ട്ടാ​ൽ തീ​ർ​ഥാ​ട​ക​ർ​ക്കു ഡ്യൂ​ട്ടി മ​ജി​സ്ട്രേ​റ്റ്, മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​രോ​ടു പ​രാ​തി​പ്പെ​ടാം. അ​മി​ത ഫീ​സ് ഈ​ടാ​ക്കി​യാ​ൽ 9446522061, 04735 205320 ഈ ​ന​ന്പ​റു​ക​ളി​ൽ വി​ളി​ക്കാം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.