ലീ​ന മ​രി​യ പോ​ളി​ന്‍റെ ബ്യൂ​ട്ടി​പാ​ർ​ല​ർ ആ​ക്ര​മി​ച്ച​തി​നു പി​ന്നി​ൽ പ്ര​മു​ഖ നി​ർ​മാ​താ​വ്?
Thursday, November 21, 2019 7:34 PM IST
കൊ​ച്ചി: ന​ടി ലീ​ന മ​രി​യ പോ​ളി​ന്‍റെ ബ്യൂ​ട്ടി​പാ​ർ​ല​റി​ന് നേ​രെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ന്‍റെ പി​ന്നി​ലെ ബു​ദ്ധി​കേ​ന്ദ്രം മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​മു​ഖ നി​ർ​മാ​താ​വെ​ന്നു ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്ത​ൽ. ഡോ. ​അ​ജാ​സ് എ​ന്ന നി​ർ​മാ​താ​വാ​ണു വെ​ടി​വ​യ്പ് ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണു ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യ​ത്.

അ​ധോ​ലോ​ക കു​റ്റ​വാ​ളി ര​വി പൂ​ജാ​രി​ക്ക് വേ​ണ്ടി അ​ജാ​സ് ക്വ​ട്ടേ​ഷ​ൻ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ഈ ​വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക്രൈം ​ബ്രാ​ഞ്ച് സം​ഘം ജി​ല്ലാ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. ജ​യ​സൂ​ര്യ നാ​യ​ക​നാ​യ ഇ​ടി, ധ്യാ​ൻ ശ്രീ​നി​വാ​സ​ന്‍റെ ഗൂ​ഡാ​ലോ​ച​ന തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ നി​ർ​മാ​താ​വാ​ണ് അ​ജാ​സ്. അ​ജാ​സ് വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു​വെ​ന്നാ​ണ് പു​തി​യ വി​വ​ര​ങ്ങ​ൾ.

ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ 15-നാ​ണ് കൊ​ച്ചി പ​ന​ന്പ​ള്ളി​ന​ഗ​റി​ലെ ബ്യൂ​ട്ടി​പാ​ർ​ല​ർ കെ​ട്ടി​ട​ത്തി​നു നേ​രെ ര​ണ്ടം​ഗ സം​ഘം വെ​ടി​യു​തി​ർ​ത്ത​ത്. ബ്യൂ​ട്ടി പാ​ർ​ല​റി​ന്‍റെ സ്റ്റെ​യ​ർ​കേ​സി​ലേ​ക്കു വെ​ടി​വ​ച്ച ശേ​ഷം അ​ക്ര​മി​ക​ൾ ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മും​ബൈ അ​ധോ​ലോ​ക​ത്തി​ലെ ര​വി പൂ​ജാ​രി​യു​ടെ സം​ഘാം​ഗ​ങ്ങ​ളാ​ണെ​ന്ന കു​റി​പ്പ് വ​ലി​ച്ച​റി​ഞ്ഞ ശേ​ഷ​മാ​ണ് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​മു​ണ്ടാ​കു​ന്പോ​ൾ ലീ​ന മ​രി​യ പോ​ൾ ബ്യൂ​ട്ടി​പാ​ർ​ല​റി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ റെ​ഡ് ചി​ല്ലീ​സ് അ​ട​ക്കം ചി​ല സി​നി​മ​ക​ളി​ൽ ലീ​ന മ​രി​യ പോ​ൾ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ത​ട്ടി​പ്പു കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ലീ​ന മ​രി​യ പോ​ളി​നെ 2013-ൽ ​ഡ​ൽ​ഹി പോ​ലീ​സും 2015-ൽ ​മും​ബൈ പോ​ലീ​സും അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.