ഷ​ഹ്‌​ല​യു​ടെ മ​ര​ണം ദു​ഖ​ക​രം, അ​നാ​സ്ഥ കാ​ട്ടി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി: മു​ഖ്യ​മ​ന്ത്രി
Thursday, November 21, 2019 7:59 PM IST
തി​രു​വ​ന​ന്ത​പു​രം: സു​ൽ​ത്താ​ൻ ബ​ത്തേ​രി ഗ​വ. സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷ​ഹ്‌​ല ഷെ​റി​ൻ പാ​ന്പു​ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വം ഗൗ​ര​വ​ത്തോ​ടെ​യാ​ണു കാ​ണു​ന്ന​തെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ര​ണം അ​ത്യ​ന്തം ദു​ഖ​ക​ര​മാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ അ​നാ​സ്ഥ കാ​ട്ടി​യ​വ​ർ​ക്കു​മേ​ൽ യു​ക്ത​മാ​യ ന​ട​പ​ടി ഉ​റ​പ്പാ​ക്കാ​ൻ ഇ​ട​പെ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്പോ​ൾ എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണം, അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യേ​ണ്ട​ത് എ​ന്തൊ​ക്കെ എ​ന്ന് കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കേ​ണ്ട​വ​രാ​ണ് അ​ധ്യാ​പ​ക​ർ. ഇ​വി​ടെ കു​ട്ടി​ക​ൾ പ​റ​യു​ന്ന​ത്, ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ചി​ല അ​ധ്യാ​പ​ക​ർ ഷ​ഹ്‌​ല ഷെ​റി​നെ വേ​ണ്ട സ​മ​യ​ത്തു ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ത​യാ​റാ​യി​ല്ല എ​ന്നാ​ണ്. ര​ക്ഷി​താ​ക്ക​ൾ എ​ത്തി​യ ശേ​ഷം മാ​ത്ര​മാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തെ​ന്നു കു​ട്ടി​ക​ൾ പ​റ​യു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ഷ​ഹ്‌​ല ഷെ​റി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ക്ലാ​സി​ൽ​വ​ച്ച് പാ​ന്പു ക​ടി​യേ​റ്റു മ​രി​ച്ച​ത്. ക്ലാ​സി​ന്‍റെ ചു​മ​രി​നോ​ട് ചേ​ർ​ന്നു​ള​ള പൊ​ത്തി​ൽ പ​തി​യി​രു​ന്ന പാ​ന്പ് കു​ട്ടി​യെ ക​ടി​ക്കു​ക​യാ​യി​രു​ന്നു. രോ​ഷാ​കു​ല​രാ​യ നാ​ട്ടു​കാ​ർ വ്യാ​ഴാ​ഴ്ച അ​ധ്യാ​പ​ക​രെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും സ്റ്റാ​ഫ് റൂ​മി​ന്‍റെ വാ​തി​ൽ ത​ല്ലി പൊ​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.