വി​ദ്യാ​ർ​ഥി​നി പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വം: ഡോ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Thursday, November 21, 2019 8:00 PM IST
തി​രു​വ​ന​ന്ത​പു​രം: സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ വി​ദ്യാ​ർ​ഥിനി പാ​ന്പു​ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഡോ​ക്ട​ർ​ക്ക് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഡെ​പ്യൂ​ട്ടി ഡി​എം​ഒ, എ​ൻ​ആ​ർ​എ​ച്ച്എം ഡി​പി​എം എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഡോ​ക്ട​റെ സ​സ്പെ​ൻ​ഡു ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ നേ​ര​ത്തെ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ​ക്കാ​ണ് മ​ന്ത്രി ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.