സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം കു​റ​യ്ക്ക​ണം, പെ​ൻ​ഷ​ൻ 25000-ൽ ​ഒ​തു​ക്ക​ണം: പി.​സി. ജോ​ർ​ജ്
Thursday, November 21, 2019 8:51 PM IST
തി​രു​വ​ന​ന്ത​പു​രം: ഇ​പ്പോ​ഴു​ള്ള സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​ന്പ​ളം കു​റ​യ്ക്കു​ക​യും പെ​ൻ​ഷ​ൻ 25000 രൂ​പ​യാ​യി നി​ജ​പ്പെ​ടു​ത്ത​ണ​മെ​ന്നും പി.​സി ജോ​ർ​ജ് എം​എ​ൽ​എ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു നി​വേ​ദ​നം ന​ല്കി.

സം​സ്ഥാ​ന വ​രു​മാ​ന​ത്തി​ന്‍റെ 80 ശ​ത​മാ​ന​വും 10 ല​ക്ഷ​ത്തോ​ളം വ​രു​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ചെ​ല​വ​ഴി​ക്കു​ന്നു. ആ​കെ​യു​ള്ള റ​വ​ന്യു വ​രു​മാ​ന​ത്തി​ന്‍റെ 24ശ​ത​മാ​ന​വും പെ​ൻ​ഷ​ൻ ന​ല്കാ​ൻ വേ​ണ്ടി മാ​റ്റി വെ​യ്ക്കേ​ണ്ട സ്ഥി​തി​യാ​ണ്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വാ​ങ്ങി​യ പ​ണ​ത്തി​ന്‍റെ പ​ലി​ശ​യാ​യി റ​വ​ന്യു വ​രു​മാ​ന​ത്തി​ൻ​റെ 18 ശ​ത​മാ​ന​വും ന​ല്കു​ന്നു. ബാ​ക്കി പ​ണ​ത്തി​ന്‍റെ 42 ശ​ത​മാ​ന​വും ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ​ക്ക് ശ​ന്പ​ള​മാ​യി ന​ല്കേ​ണ്ട സ്ഥി​തി​യാ​ണെ​ന്നും പി.​സി. ജോ​ർ​ജ് നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സം​സ്ഥാ​ന വ​രു​മാ​ന​ത്തി​ന്‍റെ 15 ശ​ത​മാ​നം മാ​ത്ര​മാ​ണ് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്കു​മൊ​ക്കെ​യാ​യി ചെ​ല​വ​ഴി​ക്കാ​ൻ ല​ഭി​ക്കു​ന്ന​ത്. ക​ർ​ഷ​ക​രും ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള 3.5 കോ​ടി ജ​ന​ങ്ങ​ൾ ഇ​പ്പോ​ൾ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് 10 ല​ക്ഷ​ത്തോ​ളം വ​രു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യി കെ. ​മോ​ഹ​ൻ​ദാ​സ് ചെ​യ​ർ​മാ​നാ​യ ശ​ന്പ​ള​പ​രി​ഷ്ക്ക​ര​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 14000 കോ​ടി രൂ​പ​യാ​ണ് ശ​ന്പ​ള​പ​രി​ഷ്ക്ക​ര​ണ​ത്തി​നാ​യി വേ​ണ്ട​തെ​ന്ന പൊ​തു ച​ർ​ച്ച​യും ന​ട​ന്നു​കൊ​ണ്ടി​രി​ക്ക​യാ​ണ്.് സം​സ്ഥാ​നം ഏ​റെ പ്ര​തി​സ​ന്ധി​യി​ൽ നി​ല്ക്കു​ന്ന ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ശ​ന്പ​ള​ക​മ്മീ​ഷ​നെ മ​ര​വി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം മു​ഖ്യ​മ​ന്ത്രി കൈ​ക്കൊ​ള്ള​ണ​മെ​ന്നും പി.​സി. ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.