കു​തി​ര​ക്ക​ച്ച​വ​ട​ത്തി​നു വ​ന്നാ​ൽ കാ​ല് ത​ല്ലി​യൊ​ടി​ക്കും; ശി​വ​സേ​ന​യു​ടെ മു​ന്ന​റി​യി​പ്പ്
Thursday, November 21, 2019 10:06 PM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​രെ​ങ്കി​ലും കു​തി​ര​ക്ക​ച്ച​വ​ട​ത്തി​നു മു​തി​ർ​ന്നാ​ൽ അ​വ​രു​ടെ ത​ല ത​ല്ലി​പ്പൊ​ട്ടി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ശി​വ​സേ​ന എം​എ​ൽ​എ. എ​ൻ​സി​പി-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​വു​മാ​യി ചേ​ർ​ന്ന് ശി​വ​സേ​ന സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് സേ​ന എം​എ​ൽ​എ അ​ബ്ദു​ൾ സ​ത്താ​റി​ന്‍റെ ഭീ​ഷ​ണി.

ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളെ വി​ല​യ്ക്കു വാ​ങ്ങു​ന്ന​തോ, കു​തി​ര​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തോ ജ​നാ​ധി​പ​ത്യ​ത്തി​നു വി​രു​ദ്ധ​മാ​ണ്. ശി​വ​സേ​ന എം​എ​ൽ​എ​മാ​രെ വാ​ങ്ങാ​നു​ള്ള റീ​ട്ട​യ്ൽ ഷോ​പ്പ​ല്ല. ത​ങ്ങ​ളു​ടെ എം​എ​ൽ​എ​മാ​രെ ആ​രെ​ങ്കി​ലും വി​ല​യ്ക്കു വാ​ങ്ങാ​ൻ ശ്ര​മി​ച്ചാ​ൽ അ​വ​രു​ടെ ത​ല ത​ല്ലി​പ്പൊ​ട്ടി​ക്കും, കാ​ൽ ത​ല്ലി​യൊ​ടി​ക്കു​മെ​ന്നും സ​ത്താ​ർ പ​റ​ഞ്ഞു. ഇ​ത്ത​ര​ക്കാ​ർ​ക്കാ​യി പാ​ർ​ട്ടി ആം​ബു​ല​ൻ​സ് ത​ര​പ്പെ​ടു​ത്തി ന​ൽ​കു​മെ​ന്നും സ​ത്താ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, മ​ഹാ​രാ​ഷ്ട്ര​യി​ൽ ശി​വ​സേ​ന-​എ​ൻ​സി​പി-​കോ​ണ്‍​ഗ്ര​സ് സ​ഖ്യം ഡി​സം​ബ​ർ ആ​ദ്യ​വാ​രം സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ അ​വ​കാ​ശ വാ​ദം ഉ​ന്ന​യി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 14-14-11 എ​ന്ന ഫോ​ർ​മു​ല​യി​ലാ​ണ് മ​ന്ത്രി​സ്ഥാ​ന​ങ്ങ​ൾ വീ​തം​വ​യ്ക്കു​ക. എ​ൻ​സി​പി​ക്ക് 14, കോ​ണ്‍​ഗ്ര​സ് 12 വീ​തം മ​ന്ത്രി​മാ​രെ​ന്ന ആ​വ​ശ്യ​ത്തി​നു ശി​വ​സേ​ന വ​ഴ​ങ്ങി​യി​ട്ടു​ണ്ട്.

ര​ണ്ടു ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​ർ ഉ​ണ്ടാ​കും. മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം പ​ങ്കി​ട​ണ​മെ​ന്ന എ​ൻ​സി​പി​യു​ടെ ആ​വ​ശ്യ​ത്തി​നു സേ​ന വ​ഴ​ങ്ങാ​ത്ത​താ​ണ് ഇ​പ്പോ​ഴു​ള്ള ത​ർ​ക്കം. അ​ഞ്ചു വ​ർ​ഷ​ക്കാ​ല​വും മു​ഖ്യ​മ​ന്ത്രി സ്ഥാ​നം സേ​ന​യ്ക്കു കി​ട്ടി​യാ​ൽ മ​തേ​ത​ര​ത്വ ന​യ​ങ്ങ​ൾ അ​ട​ക്കം കോ​ണ്‍​ഗ്ര​സും എ​ൻ​സി​പി​യും ഉ​ന്ന​യി​ക്കു​ന്ന മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കു വ​ഴ​ങ്ങാ​മെ​ന്നും പ്ര​ധാ​ന വ​കു​പ്പു​ക​ൾ വി​ട്ടു​ന​ൽ​കാ​മെ​ന്നു​മാ​ണ് ശി​വ​സേ​ന​യു​ടെ നി​ല​പാ​ട്.

സോ​ണി​യാ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി വ്യാ​ഴാ​ഴ്ച ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് സ​ഖ്യ​സ​ർ​ക്കാ​രി​ന് പ​ച്ച​ക്കൊ​ടി കാ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​ത്. വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​ശ​യ​പ​ര​മാ​യ ഭി​ന്ന​ത​ക​ൾ മാ​റ്റി​വ​ച്ച് ശി​വ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കു​ന്ന​തി​നോ​ടു തു​ട​ക്ക​ത്തി​ലു​ണ്ടാ​യി​രു​ന്ന വി​യോ​ജി​പ്പു​ക​ൾ സോ​ണി​യ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.