തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ണ്ടു​ക​ൾ അ​ഴി​മ​തി​ക്കെ​തി​രാ​യ യു​ദ്ധം; കോ​ണ്‍​ഗ്ര​സി​നെ​തി​രേ ഗോ​യ​ൽ
Thursday, November 21, 2019 11:10 PM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ണ്ടു​ക​ൾ രാ​ജ്യം ക​ണ്ട ഏ​റ്റ​വും വ​ലി​യ അ​ഴി​മ​തി​യാ​ണെ​ന്ന കോ​ണ്‍​ഗ്ര​സ് ആ​രോ​പ​ണ​ത്തി​നു മ​റു​പ​ടി​യു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. ക​ള്ള​പ്പ​ണ​ത്തി​നെ​തി​രെ പോ​രാ​ടു​ന്ന ഒ​രേ​യൊ​രു പാ​ർ​ട്ടി ബി​ജെ​പി​യാ​ണെ​ന്നും ധ​ന​സ​ഹാ​യ​ത്തി​ൽ സു​താ​ര്യ​ത കൊ​ണ്ടു​വ​രാ​നാ​ണു മോ​ദി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും റെ​യി​ൽ​വേ മ​ന്ത്രി പി​യു​ഷ് ഗോ​യ​ൽ അ​വ​കാ​ശ​പ്പെ​ട്ടു.

മു​ന്പ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് 20,000 രൂ​പ​വ​രെ ക​റ​ൻ​സി​യാ​യി സം​ഭാ​വ​ന കൈ​പ്പ​റ്റാ​ൻ സാ​ധി​ച്ചി​രു​ന്നു. ത​ങ്ങ​ൾ അ​ത് 2000 ആ​ക്കി ചു​രു​ക്കി. ഇ​തി​ലൂ​ടെ സാ​ധ​ര​ണ​ക്കാ​ർ​ക്ക് മാ​ത്ര​മാ​ണു പാ​ർ​ട്ടി​ക​ൾ​ക്കു പ​ണ​മാ​യി സം​ഭാ​വ​ന ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന​ത്. അ​ഴി​മ​തി​ക്കെ​തി​രെ യു​ദ്ധം ചെ​യ്യു​ക​യും രാ​ഷ്ട്രീ​യ ധ​ന​സ​ഹാ​യ​ത്തി​ൽ സു​താ​ര്യ​ത കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ക​യു​മാ​ണ് മോ​ദി സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത്. ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണു ബി​ജെ​പി ന​ട​ത്തു​ന്ന​തെ​ന്നും ഗോ​യ​ൽ പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പു ബോ​ണ്ട് വി​ഷ​യം കോ​ണ്‍​ഗ്ര​സ് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഗോ​യ​ലി​ന്‍റെ വി​ശ​ദീ​ക​ര​ണം. വ്യാ​ഴാ​ഴ്ച ലോ​ക്സ​ഭ​യു​ടെ ശൂ​ന്യ​വേ​ള​യി​ൽ കോ​ണ്‍​ഗ്ര​സ് അം​ഗം മ​നീ​ഷ് തി​വാ​രി​യാ​ണ് വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ച്ച​പ്പോ​ൾ സ്പീ​ക്ക​ർ മ​നീ​ഷ് തി​വാ​രി​യു​ടെ മൈ​ക്ക് ഓ​ഫാ​ക്കി. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ച​ട്ട​ങ്ങ​ൾ മ​റി​ക​ട​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ബോ​ണ്ടു​ക​ൾ​ക്ക് രൂ​പം ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു മ​നീ​ഷ് തി​വാ​രി​യു​ടെ ആ​രോ​പ​ണം. സ്പീ​ക്ക​ർ ഈ ​പ​രാ​മ​ർ​ശം പി​ന്നീ​ട് സ​ഭാ​രേ​ഖ​ക​ളി​ൽ നി​ന്നു നീ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പു ബോ​ണ്ടു​ക​ൾ​ക്ക് രൂ​പം ന​ൽ​കു​ന്ന​തി​നാ​യി ആ​ർ​ബി​ഐ ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്യു​ന്ന​തി​നെ റി​സ​ർ​വ് ബാ​ങ്ക് എ​തി​ർ​ത്തി​രു​ന്നു എ​ന്നാ​ണ് ഹ​ഫിം​ഗ്ട​ണ്‍ പോ​സ്റ്റ് ഇ​പ്പോ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പ​ര​ന്പ​ര വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു ബോ​ണ്ടു​ക​ൾ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ന്നി​തി​നും ഇ​ന്ത്യ​ൻ ബാ​ങ്ക് നോ​ട്ടു​ക​ളു​ടെ വി​ശ്വാ​സ്യ​ത​യി​ല്ലാ​താ​ക്കു​മെ​ന്നും റി​സ​ർ​വ് ബാ​ങ്ക് ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, ഇ​തൊ​ന്നും ക​ണ​ക്കി​ലെ​ടു​ക്കാ​തെ ധ​ന​ബി​ല്ലാ​യി പാ​സാ​ക്കി സ​ർ​ക്കാ​ർ തെ​ര​ഞ്ഞെ​ടു​പ്പു ബോ​ണ്ടു​ക​ൾ ന​ട​പ്പാ​ക്കി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.