പു​തി​യ വാ​ഹ​ന നി​യ​മം; 577 കോ​ടി ല​ഭി​ച്ചെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി
Thursday, November 21, 2019 11:50 PM IST
ന്യൂ​ഡ​ൽ​ഹി: മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ സാ​ധി​ച്ചു​വെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. സ​ർ​ക്കാ​രി​നു 577 കോ​ടി രൂ​പ വ​രു​മാ​നം ല​ഭി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു.

ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് റോ​ഡ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും കു​റ​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​വ​ർ​ഷം സെ​പ്റ്റം​ബ​ർ-​ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ 314 മ​ര​ണ​ങ്ങ​ളു​ണ്ടാ​യ​താ​യി രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി​യി​ൽ ഗ​ഡ്ക​രി പ​റ​ഞ്ഞു. 2018ൽ ​ഇ​തേ കാ​ല​യ​ള​വി​ൽ 321 പേ​ർ മ​രി​ച്ചി​രു​ന്നു​വെ​ന്നും ഗ​ഡ്ക​രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.