ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു​വി​നെ​തി​രേ കൈ​ക്കൂ​ലി, വി​ശ്വാ​സ വ​ഞ്ച​ന കു​റ്റ​ങ്ങ​ള്‍
Thursday, November 21, 2019 11:55 PM IST
ജ​റു​സ​ലം: അ​ഴി​മ​തി​ക്കേ​സി​ൽ ഇ​സ്രേ​ലി പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ​തി​രേ അ​റ്റോ​ർ​ണി ജ​ന​റ​ൽ കു​റ്റം ചു​മ​ത്തി. കൈ​ക്കൂ​ലി, വി​ശ്വാ​സ വ​ഞ്ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണു ചു​മ​ത്തി​യി​ട്ടു​ള്ള​ത്. കോ​ട​തി കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യാ​ൽ പ​ത്തു​വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ കി​ട്ടാം. ഇ​തി​നി​ടെ ഇ​സ്ര​യേ​ൽ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്ന് അ​ഭ്യൂ​ഹം പ​ര​ന്നു.

സ​ർ​ക്കാ​രു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു നെ​ത​ന്യാ​ഹു​വി​ന്‍റെ എ​തി​രാ​ളി ഗാ​ന്‍റ്സ് പ​റ​ഞ്ഞു. നെ​ത​ന്യാ​ഹു​വി​നും ഭൂ​രി​പ​ക്ഷ​മി​ല്ല. പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ടെ​ത്താ​നു​ള്ള ചു​മ​ത​ല ഇ​നി പാ​ർ​ല​മെ​ന്‍റി​നാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

സ​ന്പ​ന്ന​രി​ൽ​നി​ന്ന് പ​ണം സ്വീ​ക​രി​ച്ചു​വെ​ന്നും മാ​ധ്യ​മ​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ച്ചെ​ന്നു​മു​ള്ള ര​ണ്ടു കേ​സു​ക​ളി​ലാ​ണ് നെ​ത​ന്യാ​ഹു അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന​ത്. താ​ൻ വേ​ട്ട​യാ​ട​പ്പെ​ടു​ക​യാ​ണെ​ന്നും കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്നും നി​ര​പ​രാ​ധി​യാ​ണെ​ന്നും നെ​ത​ന്യാ​ഹു പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.