ക​മ​ൽ​ഹാ​സ​നെ വെ​ള്ളി​യാ​ഴ്ച ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കും
Friday, November 22, 2019 8:06 AM IST
ചെ​ന്നൈ: ന​ട​നും മ​ക്ക​ൾ നീ​തി മ​യ്യം സ്ഥാ​പ​ക​നു​മാ​യ ക​മ​ൽ​ഹാ​സ​നെ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി വെ​ള്ളി​യാ​ഴ്ച ചെ​ന്നൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കും. 2016ൽ ​കാ​ലി​ൽ പൊ​ട്ടി​ൽ ഉ​ണ്ടാ​യ​പ്പോ​ൾ സ്ഥാ​പി​ച്ച ഇം​പ്ലാ​ന്‍റ് നീ​ക്കം ചെ​യ്യാ​നാ​ണ് ശ​സ്ത്ര​ക്രി​യ. ഡോ​ക്ട​ർ​മാ​ർ ആ​ഴ്ച​ക​ളോ​ളം വി​ശ്ര​മം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ക്ക​ൾ നീ​തി മ​യ്യം ഉ​പാ​ധ്യ​ക്ഷ​ൻ ഡോ. ​ആ​ർ. മ​ഹേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

2016 ജൂ​ലൈ​യി​ൽ ചെ​ന്നൈ​യി​ലെ ഓ​ഫീ​സി​ല്‍ നി​ന്ന് വീ​ണ​തി​നെ തു​ട​ര്‍​ന്നാ​ണ് ക​മ​ൽ​ഹാ​സ​ന്‍റെ കാ​ലി​ന് പൊ​ട്ട​ലു​ണ്ടാ​യ​ത്. അ​സ​ഹ്യ​മാ​യ വേ​ദ​ന വ​ന്ന​തി​നാ​ൽ അ​ന്ന് കാ​ലി​ൽ ഇ​ട്ട ക​ന്പി നീ​ക്കം ചെ​യ്യാ​നാ​ണ് ശ​സ്ത്ര​ക്രീ​യ. രാ​ഷ്ട്രീ​യ സി​നി​മാ ജീ​വി​ത​ത്തി​ലെ തി​ര​ക്കു​ക​ൾ മൂ​ലം പ​ല​ത​വ​ണ മാ​റ്റി​വ​ച്ച ശ​സ്ത്ര​ക്രി​യ​യാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ഡോ. ​ആ​ർ. മ​ഹേ​ന്ദ്ര​ൻ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.