ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​മാ​യെ​ത്തു​ന്ന അ​മ്മ​മാ​ർ​ക്ക് മു​റി​യൊ​രു​ക്ക​ണം: പ്ര​ഹ്ലാ​ദ് പ​ട്ടേ​ൽ
Friday, November 22, 2019 3:04 AM IST
ന്യൂ​ഡ​ൽ​ഹി: ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​മാ​യി എ​ത്തു​ന്ന അ​മ്മ​മാ​ർ​ക്ക് അ​വി​ട​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കൊ​പ്പം മു​റി​ക​ളും ഒ​രു​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് പ​ട്ടേ​ൽ. നി​ര​വ​ധി​പേ​രാ​ണ് കു​ട്ടി​ക​ളു​മാ​യി വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലെ​ത്തു​ന്ന​ത്. ഈ ​മേ​ഖ​ല​ക​ളി​ൽ മി​ക്ക​യി​ട​ത്തും അ​മ്മ​മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല. ടോ​യ്‌​ല​റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള മു​റി​ക​ൾ ഇ​വ​ർ​ക്കാ​യി ഒ​രു​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

ഇ​ന്ത്യ​യി​ലെ 17 ഐ​ക്കോ​ണി​ക് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​ദ്ധ​തി ടൂ​റി​സം മ​ന്ത്രാ​ല​യം ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. താ​ജ്മ​ഹ​ലി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​യ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ​യി​ടെ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി നി​ർ​വ​ഹി​ച്ച​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യം, സ​ഞ്ചാ​രി​ക​ൾ​ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ൾ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്ക​ൽ എ​ന്നി​വ​യാ​ണു ല​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.