മഹാരാഷ്‌ട്ര ക്ലൈ​മാ​ക്സി​ലേ​ക്ക്; ഉ​ദ്ധ​വ് താ​ക്ക​റെ പ​വാ​റി​നെ ക​ണ്ടു
Friday, November 22, 2019 7:50 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ഖ്യ​സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശി​വ​സേ​ന നേ​താ​വ് ഉ​ദ്ധ​വ് താ​ക്ക​റെ എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ സൗ​ത്ത് മും​ബൈ​യി​ലു​ള്ള പ​വാ​റി​ന്‍റെ വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. സേ​ന വ​ക്താ​വ് സ​ഞ്ജ​യ് റാ​വ​ത്തും ആ​ദി​ത്യ താ​ക്ക​റെ​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു. കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണാ​തെ നേ​താ​ക്ക​ൾ മ​ട​ങ്ങി.

അ​തേ​സ​മ​യം, സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ശി​വ​സേ​ന, എ​ൻ​സി​പി, കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ൾ ശ​നി​യാ​ഴ്ച ഗ​വ​ർ​ണ​റെ ക​ണ്ടു മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ​ത്തി​നു​ള്ള അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ക​യും പി​ന്തു​ണ​യ്ക്കു​ന്ന എം​എ​ൽ​എ​മാ​രു​ടെ പ​ട്ടി​ക ന​ൽ​കു​ക​യും ചെ​യ്യു​മെ​ന്നും സ​ഞ്ജ​യ് റാ​വ​ത്ത് അ​റി​യി​ച്ചി​രു​ന്നു.

മ​തേ​ര​ത്വ​വും കാ​ർ​ഷി​ക ആ​ശ്വാ​സ​വും മു​ഖ്യ​മാ​യു​ള്ള പൊ​തു​മി​നി​മം പ​രി​പാ​ടി, മു​ഖ്യ​മ​ന്ത്രി, ര​ണ്ടു വ​ർ​ഷ​മെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം പ​ങ്കി​ട​ണ​മെ​ന്ന എ​ൻ​സി​പി​യു​ടെ ആ​വ​ശ്യം, ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​ർ, മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ൾ, എ​ണ്ണം, മ​റ്റു പ​ദ​വി​ക​ൾ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച് മും​ബൈ​യി​ൽ ഇ​ന്നു ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ലാ​കും അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു​ന്ന​ത്. എ​ൻ​സി​പി​ക്ക് 14, കോ​ണ്‍​ഗ്ര​സ് 12 മ​ന്ത്രി​മാ​രെ​ന്ന ആ​വ​ശ്യ​ത്തി​നു ശി​വ​സേ​ന വ​ഴ​ങ്ങി​യി​ട്ടു​ണ്ട്.

ര​ണ്ടു ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​ർ ഉ​ണ്ടാ​കും. മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം പ​ങ്കി​ട​ണ​മെ​ന്ന എ​ൻ​സി​പി​യു​ടെ ആ​വ​ശ്യ​ത്തി​നു സേ​ന വ​ഴ​ങ്ങാ​ത്ത​താ​ണ് ഇ​പ്പോ​ഴു​ള്ള ത​ർ​ക്കം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.