ഷ​ഹ​ല​യു​ടെ മ​ര​ണം: ബാ​ല​ക്ഷേ​മ​സ​മി​തി കേ​സെ​ടു​ത്തു
Friday, November 22, 2019 7:48 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​മ്പു​ക​ടി​യേ​റ്റ് വി​ദ്യാ​ർ​ഥി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ബാ​ല​ക്ഷേ​മ​സ​മി​തി കേ​സെ​ടു​ത്തു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​റും വെ​ള്ളി​യാ​ഴ്ച റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഷ​ഹ​ല ഷെ​റി​ൻ പാ​മ്പ് ക​ടി​യേ​റ്റ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കും ഡോ​ക്ട​ർ​മാ​ർ​ക്കും വീ​ഴ്ച​യു​ണ്ടാ​യെ​ന്നും സ​മി​തി ക​ണ്ടെ​ത്തി.

സ​ർ​വ​ജ​ന വി​എ​ച്ച്എ​സ്എ​സി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷ​ഹ​ല ഷെ​റി​ൻ(10) ക്ലാ​സ്മു​റി​ക്കു​ള്ളി​ലെ മാ​ള​ത്തി​ൽ​നി​ന്നു പാ​മ്പി​ന്‍റെ ക​ടി​യേ​റ്റു മ​രി​ക്കാ​ൻ കാ ​ര​ണ​മാ​യ​ത് വി​ദ്യാ​ല​യ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യാ​യി​രു​ന്നു. പാ​മ്പ് ക​ടി​ച്ച​താ​ണെ​ന്ന സം​ശ​യം സ​ഹ​പാ​ഠി​ക​ൾ അ​റി​യി​ച്ചി​ട്ടും കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ മു​ക്കാ​ൽ മ​ണി​ക്കൂ​ർ വൈ​കി.

പി​താ​വ് എ​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് ഷ​ഹ​ല​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യ​ത്. പു​ത്ത​ൻ​കു​ന്ന് ചി​റ്റൂ​രി​ലെ അ​ഭി​ഭാ​ഷ​ക ദ​മ്പ​തി​ക​ളാ​യ നൊ​ട്ട​ൻ​വീ​ട്ടി​ൽ അ​ബ്ദു​ൾ അ​സീ​സി​ന്‍റെ​യും ഷ​ജ്ന​യു​ടെ​യും മ​ക​ളാ​ണ് ഷ​ഹ​ല ഷെ​റി​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.