ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ട​ത് ഉ​ദ്ധ​വി​നെ... മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ല​ക്ഷ്യം വ‍​യ്ക്കേ​ണ്ടെ​ന്ന് എ​ൻ​സി​പി​യോ​ട് ശി​വ​സേ​ന
Friday, November 22, 2019 11:20 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യി ന​ട​ക്കു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് എ​ൻ​സി​പി ല​ക്ഷ്യം വ​യ്ക്കേ​ണ്ടെ​ന്ന സൂ​ച​ന​ക​ൾ ന​ൽ​കി ശി​വ​സേ​ന. സേ​നാ നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത് ആ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ശ​ര​ദ് പ​വാ​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് മു​ന്നോ​ട്ട് വ​യ്ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ങ്കി​ൽ അ​ത് ശ​രി​യ​ല്ലെ​ന്ന് റാ​വ​ത്ത് തു​റ​ന്ന​ടി​ച്ചു.

മ​ഹാ​രാ​ഷ​ട്ര​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യാ​യി വേ​ണ്ട​ത് ഉ​ദ്ധ​വ് താ​ക്ക​റെ​യെ​യ ആ​ണ്. മ​റ്റൊ​രാ​ളെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്ത് അ​വ​ർ അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച് ശി​വ​സേ​ന- കോ​ൺ​ഗ്ര​സ്- എ​ൻ​സി​പി നേ​താ​ക്ക​ൾ ഇ​ന്ന് അ​ന്തി​മ ച​ർ​ച്ച​ക​ൾ ന​ട​ത്താ​നി​രി​ക്കെ​യാ​ണ് റാ​വ​ത്ത് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.