ഷ​ഹ​ല​യു​ടെ മ​ര​ണം: എ​സ്എ​ഫ്ഐ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം, ക​ള​ക്ട്രേ​റ്റി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി പ്ര​വ​ർ​ത്ത​ക​ർ
Friday, November 22, 2019 12:23 PM IST
വ​യ​നാ​ട്: ക്ലാ​സ് മു​റി​യി​ൽ പാ​മ്പു​ക​ടി​യേ​റ്റ് അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഷ​ഹ​ല മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക​ൽ​പ​റ്റ ക​ള​ക്ട്രേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ക​ള​ക്ട്രേ​റ്റി​ന്‍റെ മു​ൻ​വ​ശ​ത്തെ ഗേ​റ്റി​ൽ ഡി​വൈ​എ​ഫ്ഐ​യു​ടെ പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് നൂ​റോ​ളം വ​രു​ന്ന എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ര​ണ്ടാ​മ​ത്തെ ഗേ​റ്റി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ​ത്.

പ്ര​വ​ർ​ത്ത​ക​ർ ഗേ​റ്റും മ​തി​ലും ചാ​ടി ക​ട​ന്ന് ക​ള​ക്ട്രേ​റ്റി​ലേ​ക്ക് പാ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു. ക​ള​ക്ട്രേ​റ്റ് വ‍​ള​പ്പി​ലേ​ക്ക് പ്ര​വേ​ശി​ച്ച പ്ര​വ​ർ​ത്ത​ക​ർ വി​വി​ധ ഓ​ഫീ​സു​ക​ളി​ലേ​ക്കും ക​യ​റി. വ​നി​താ പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രാ​ണ് ക​ള​ക്ട്രേ​റ്റി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​ത്. മ​തി​യാ​യ വ​നി​താ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​നി​താ പ്ര​വ​ർ‌​ത്ത​ക​രെ നി​യ​ന്ത്രി​ക്കാ​നാ​യി​ല്ല.

ക​ള​ക്ട്രേ​റ്റി​നു​ള്ളി​ലെ ര​ണ്ടാം നി​ല​യി​ലേ​ക്ക് ക​യ​റാ​നൊ​രു​ങ്ങി​യ പ്ര​വ​ർ​ത്ത​ക​രെ ലാ​ത്തി​ച്ചാ​ർ​ജ് ചെ​യ്താ​ണ് പോ​ലീ​സ് പി​ന്തി​രി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.