കോൽക്കത്ത ഡേ-നൈറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന് ബാറ്റിംഗ്
Friday, November 22, 2019 12:47 PM IST
കോൽക്കത്ത: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യ ഡേ-നൈറ്റ് ടെസ്റ്റിൽ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തെരഞ്ഞെടുത്തു. രണ്ടു മാറ്റങ്ങളുമായാണ് ബംഗ്ലാദേശ് ചരിത്ര മത്സരത്തിനിറങ്ങുന്നത്. തൈജുൾ ഇസ്ലാമം, മെഹ്ദി ഹസൻ എന്നിവരെ ഒഴിവാക്കി അൽ-അമീൻ ഹൊസൈൻ, നയീം ഹസൻ എന്നിവരെ ബംഗ്ലാദേശ് അന്തിമ ഇലവനിൽ ഉൾപ്പെടുത്തി. ഇൻഡോറിൽ വിജയിച്ച അതേ ടീമുമായാണ് ഇന്ത്യ പോരാട്ടത്തിനിറങ്ങുന്നത്.

ചരിത്ര മത്സരത്തിന് സാക്ഷിയാകാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉൾപ്പടെ നിരവധി പ്രമുഖർ ഈഡൻ ഗാർഡൻസിൽ എത്തിയിട്ടുണ്ട്.

സച്ചിൻ തെൻഡുൽക്കർ, അജിത് വഡേക്കർ, ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി, സുനിൽ ഗവാസ്കർ, കപിൽ ദേവ് തുടങ്ങി മുൻകാല നായകൻമാരും ബംഗ്ലാദേശ് മുൻ താരങ്ങളും കോൽക്കത്തയിൽ എത്തിയിട്ടുണ്ട്.

മത്സരത്തിന് മുൻപ് ബംഗ്ലാദേശ് പ്രധാനമന്ത്രി കളിക്കാരെ പരിചയപ്പെട്ടു. കാണികളുടെ വലിയ പങ്കാളിത്തവും ചരിത്ര നിമിഷത്തിന് സാക്ഷിയാകാൻ ഗ്രൗണ്ടിൽ എത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.