ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ അ​ടു​പ്പ​ക്കാ​രി​ൽ​നി​ന്നു ബി​ജെ​പി​ക്കു കോ​ടി​ക​ളു​ടെ സം​ഭാ​വ​ന
Friday, November 22, 2019 8:14 PM IST
ന്യൂ​ഡ​ൽ​ഹി: ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കി​യ​താ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ക​ണ്ടെ​ത്തി​യ ക​ന്പ​നി​യി​ൽ​നി​ന്നു ബി​ജെ​പി വ​ൻ തു​ക സം​ഭാ​വ​ന സ്വീ​ക​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദി ​വ​യ​ർ വെ​ബ്സൈ​റ്റാ​ണു വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ആ​ർ​കെ​ഡ​ബ്ല്യൂ ഡെ​വ​ല​പ്പേ​ഴ്സ് ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി​യി​ൽ​നി​ന്നാ​ണു ബി​ജെ​പി വ​ൻ തു​ക സം​ഭാ​വ​ന കൈ​പ്പ​റ്റി​യ​ത്. 1993-ലെ ​മും​ബൈ സ്ഫോ​ട​ന​ക്കേ​സി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച അ​ധോ​ലോ​ക കു​റ്റ​വാ​ളി ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ അ​ടു​ത്ത സ​ഹാ​യി​യാ​യ, ഇ​ഖ്ബാ​ൽ മേ​മ​ൻ എ​ന്ന ഇ​ഖ്ബാ​ൽ മി​ർ​ച്ചി​യു​മാ​യി സാ​ന്പ​ത്തി​ക ഇ​ട​പാ​ട് ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ക​ന്പ​നി​യാ​ണ് ആ​ർ​കെ​ഡ​ബ്ല്യൂ ഡെ​വ​ല​പ്പേ​ഴ്സ് ലി​മി​റ്റ​ഡ്.

പ​ത്തു​കോ​ടി രൂ​പ​യാ​ണു ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ത്തി​നു സ​ഹാ​യം ന​ൽ​കി​യി​തി​ന് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന ക​ന്പ​നി​യി​ൽ​നി​ന്നു ബി​ജെ​പി​ക്കു ല​ഭി​ച്ച​ത്. ബി​ജെ​പി​ക്ക് ഒ​റ്റ​ത്ത​വ​ണ ഏ​റ്റ​വും കൂ​ടു​ത​ൽ സം​ഭാ​വ​ന ന​ൽ​കി​യ ക​ന്പ​നി​യും ഇ​താ​ണ്. ആ​ർ​കെ​ഡ​ബ്ല്യു എ​ന്ന ക​ന്പ​നി​യു​ടെ മു​ൻ ഡ​യ​റ​ക്ട​ർ ര​ഞ്ജി​ത് ബി​ന്ദ്ര​യെ അ​ധോ​ലോ​ക പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

മി​ർ​ച്ചി​യു​മാ​യി സ്ഥ​ല​മി​ട​പാ​ട് ന​ട​ത്തി​യ സ​ണ്‍​ബ്ലി​ങ്ക് എ​ന്ന ക​ന്പ​നി​യി​ലെ ഡ​യ​റ​ക്ട​ർ മെ​ഹു​ൽ അ​നി​ൽ ഭ​വി​ഷി ഡ​യ​റ​ക്ട​റാ​യു​ള്ള മ​റ്റൊ​രു ക​ന്പ​നി സ്കി​ൽ റി​യ​ൽ​ട്ടേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ൽ​നി​ന്നു ബി​ജെ​പി​ക്കു ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ട്. ര​ണ്ടു കോ​ടി രൂ​പ​യാ​ണ് ഈ ​ക​ന്പ​നി ബി​ജെ​പി​ക്കു ന​ൽ​കി​യ​ത്.

ആ​ർ​കെ​ഡ​ബ്ല്യു ഡെ​വ​ല​പ്പേ​ഴ്സി​ന്‍റെ ഡ​യ​റ​ക്ട​റാ​യ പ്ലാ​സി​ന്‍റ് ജേ​ക്ക​ബ് നൊ​രോ​ണ, ദ​ർ​ശ​ൻ ഡെ​വ​ല​പ്പേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ കൂ​ടി​യാ​ണ്. 2016-17 വ​ർ​ഷ​ത്തി​ൽ 7.5 കോ​ടി രൂ​പ​യാ​ണ് ഇ​വ​ർ ബി​ജെ​പി​ക്കു സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ​ത്. ഇ​തും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ളി​ൽ പാ​ർ​ട്ടി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ആ​ർ​കെ​ഡ​ബ്ല്യൂ ഡെ​വ​ല​പ്പേ​ഴ്സു​മാ​യി ഇ​ട​പാ​ടു ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ സി​നി​മ താ​രം ശി​ൽ​പ്പ ഷെ​ട്ടി​യു​ടെ ഭ​ർ​ത്താ​വ് രാ​ജ് കു​ന്ദ്ര​യെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ആ​ർ​കെ​ഡ​ബ്ല്യു​വു​മാ​യി ഇ​ട​പാ​ട് ന​ട​ത്തി​യ എ​സ​ൻ​ഷ്യ​ൽ ഹോ​സ്പി​റ്റാ​ലി​റ്റി​യു​ടെ ഡ​യ​റ​ക്ട​റാ​യി​രു​ന്നു ശി​ൽ​പ്പ ഷെ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.