എ​സ്പി​ജി നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി​ക്കു സ​ർ​ക്കാ​ർ; സു​ര​ക്ഷ ഇ​നി പ്ര​ധാ​ന​മ​ന്ത്രി​ക്കു മാ​ത്രം
Friday, November 22, 2019 8:22 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ എ​സ്പി​ജി സം​ര​ക്ഷ​ണം പി​ൻ​വ​ലി​ച്ച​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന​തി​നി​ടെ എ​സ്പി​ജി നി​യ​മ ഭേ​ദ​ഗ​തി​യു​മാ​യി സ​ർ​ക്കാ​ർ. ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ അ​ടു​ത്ത ആ​ഴ്ച എ​സ്പി​ജി നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ല് സ​ർ​ക്കാ​ർ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കും.

പു​തു​ക്കു​ന്ന നി​യ​മം അ​നു​സ​രി​ച്ച് രാ​ജ്യ​ത്ത് ഇ​നി മേ​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് മാ​ത്ര​മാ​യി​രി​ക്കും എ​സ്പി​ജി സം​ര​ക്ഷ​ണം ല​ഭി​ക്കു​ക. 1991-ൽ ​മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ വ​ധ​ത്തി​നു​ശേ​ഷ​മാ​ണ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും എ​സ്പി​ജി സം​ര​ക്ഷ​ണം ന​ൽ​കു​ന്ന വി​ധ​ത്തി​ൽ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത​ത്. എ​ന്നാ​ൽ, ഇ​നി മു​ത​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​ർ​ക്കോ അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കോ ഈ ​സം​ര​ക്ഷ​ണം ല​ഭി​ക്കി​ല്ല. മു​ൻ​പ് 3500 സൈ​നി​ക​ർ ഉ​ണ്ടാ​യി​രു​ന്ന എ​സ്പി​ജി​യു​ടെ അം​ഗ​ബ​ല​വും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം കു​റ​ച്ചി​ട്ടു​ണ്ട്.

അ​ടു​ത്ത ആ​ഴ്ച പാ​ർ​ല​മെ​ന്‍റി​ൽ എ​സ്പി​ജി ഭേ​ദ​ഗ​തി ബി​ല്ല് അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ സ​ഹ​മ​ന്ത്രി അ​ർ​ജു​ൻ രാം ​മേ​ഘ്വാ​ളാ​ണ് അ​റി​യി​ച്ച​ത്. ഈ ​മാ​സം ആ​ദ്യ​മാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ സോ​ണി​യ ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രു​ടെ എ​സ്പി​ജി സം​ര​ക്ഷ​ണം സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച​ത്. അ​തി​ന് മു​ൻ​പാ​യി മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ സു​ര​ക്ഷ​യും പി​ൻ​വ​ലി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.