സ്കൂ​ൾ പ​രി​സ​രം വൃ​ത്തി​യാ​ക്കാ​ൻ അ​ടി​യ​ന്ത​ര നി​ർ​ദേ​ശം; പാ​ദ​ര​ക്ഷക​ൾ വി​ല​ക്ക​രു​ത്
Friday, November 22, 2019 8:49 PM IST
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് ഗ​വ​ണ്‍​മെ​ന്‍റ് സ​ർ​വ​ജ​ന വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഷ​ഹ​ല ഷെ​റീ​ൻ പാ​ന്പ് ക​ടി​യേ​റ്റു മ​ര​ണ​മ​ട​ഞ്ഞ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളും പ​രി​സ​ര​വും വൃ​ത്തി​യാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.

നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ന​ട​പ്പി​ൽ വ​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഡി​സം​ബ​ർ 10ന് ​നാ​ലി​ന​കം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ​മാ​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. എ​ല്ലാ സ്കൂ​ളു​ക​ളി​ലും 30ന​കം പി​ടി​എ മീ​റ്റിം​ഗ് അ​ടി​യ​ന്ത​ര​മാ​യി വി​ളി​ച്ചു​ചേ​ർ​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വ​യ​നാ​ട്ടി​ലേ​തു​പോ​ലെ​യു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ല​ക​ൾ എ​ടു​ക്കും. ക്ലാ​സ് പി​ടി​എ​ക​ൾ ചേ​രാ​നും ഡ​യ​റ​ക്ട​റു​ടെ സ​ർ​ക്കു​ല​റി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പാ​ദ​ര​ക്ഷ​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്ക​രു​ത്. വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്ന ചെ​റി​യ അ​സ്വ​സ്ഥ​ത​ക​ൾ​ക്കു​പോ​ലും ശ്ര​ദ്ധ ന​ൽ​കി ജാ​ഗ്ര​ത​യോ​ടെ സ​ത്വ​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. ഇ​തി​നാ​യി ല​ഭ്യ​മാ​കു​ന്ന ഏ​ത് വാ​ഹ​ന​വും അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ന​ൽ​കി ഉ​പ​യോ​ഗി​ക്ക​ണം. അ​ധ്യ​യ​ന സ​മ​യം ക​ഴി​ഞ്ഞാ​ൽ ക്ലാ​സ്മു​റി​ക​ളു​ടെ വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും പൂ​ട്ടി ഭ​ദ്ര​മാ​ക്ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ൾ​ക്ക് പി​ടി​എ​യും പ്ര​ഥ​മാ​ധ്യാ​പ​ക​രും അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും അ​തീ​വ പ്രാ​ധാ​ന്യം ന​ൽ​ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.