മു​സ്‌​ലിം പോ​ലീ​സു​കാ​ർ താ​ടി​വ​ടി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വ്; വി​വാ​ദ​പ്പേ​ടി​യി​ൽ പി​ൻ​വ​ലി​ച്ചു
Saturday, November 23, 2019 6:01 AM IST
ആ​ൽ​വാ​ർ: രാ​ജ​സ്ഥാ​നി​ലെ ആ​ൽ​വാ​റി​ൽ മു​സ്‌​ലിം പോ​ലീ​സു​കാ​ർ താ​ടി​വ​ടി​ക്ക​ണ​മെ​ന്ന വി​വാ​ദ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു. ഒ​മ്പ​ത് മു​സ്‌​ലിം പോ​ലീ​സു​കാ​ർ താ​ടി​വ​ടി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പി​ൻ​വ​ലി​ച്ച​ത്. ഉ​ത്ത​ര​വ് വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ന​ട​പ​ടി.

പോ​ലീ​സു​കാ​ർ ത​ങ്ങ​ളു​ടെ ചു​മ​ത​ല​ക​ൾ പ​ക്ഷ​പാ​ത​ര​ഹി​ത​മാ​യി നി​ർ​വ​ഹി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​യി​രു​ന്നു ഉ​ത്ത​ര​വി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് എ​സ്പി അ​നി​ൽ പ​രി​സ് ദേ​ശ്മു​ഖ് പ​റ​ഞ്ഞു. പോ​ലീ​സു​കാ​ർ​ക്ക് താ​ടി​വ​യ്ക്കാ​ൻ അ​നു​മ​തി ന​ൽ​കാ​ൻ വ​കു​പ്പ് മേ​ധാ​വി​ക്ക് അ​നു​വ​ദി​ക്കാം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 32 പോ​ലീ​സു​കാ​ർ​ക്ക് താ​ടി​വ‍​യ്ക്കാ​ൻ അ​നു​വാ​ദ​മു​ണ്ട്. ഇ​തി​ൽ ഒ​മ്പ​തു പേ​രു​ടെ അ​നു​മ​തി​യാ​ണ് റ​ദ്ദാ​ക്കി​യ​ത്. എ​ന്നാ​ൽ‌ ഈ ​ന​ട​പ​ടി പി​ൻ‌​വ​ലി​ച്ച​താ​യും എ​സ്പി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.