ഗോ​ദ്ര ട്രെ​യി​ൻ തീ​വ​യ്പ് കോ​ൺ​ഗ്ര​സ് ഗൂ​ഡാ​ലോ​ച​ന; വി​വാ​ദം ക​ത്തി​ച്ച് ഗു​ജ​റാ​ത്തി​ലെ പാ​ഠ​പ്പു​സ്ത​കം
Saturday, November 23, 2019 7:00 AM IST
അ​ഹ​മ്മ​ദാ​ബാ​ദ്: ഗോ​ദ്ര ട്രെ​യി​ൻ തീ​വ​യ്പ് കോ​ൺ​ഗ്ര​സ് ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി​രു​ന്നെ​ന്ന് ഗു​ജ​റാ​ത്തി​ലെ സ​ർ​വ​ക​ലാ​ശ​ല പാ​ഠ​പ്പു​സ്ത​ക​ത്തി​ൽ. ഗു​ജ​റാ​ത്ത് വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് ത​യാ​റാ​ക്കി​യ രാ​ഷ്ട്രീ​യ ച​രി​ത്ര പാ​ഠ​പു​സ്ത​ക​ത്തി​ലാ​ണ് ഗോ​ദ്ര, കോ​ൺ​ഗ്ര​സ് ഗൂ​ഡാ​ലോ​ച​ന​യാ​ണെ​ന്ന് പ​റ​യു​ന്ന​ത്. 2002 ഫെ​ബ്രു​വ​രി​യി​ൽ സ​ബ​ർ​മ​തി റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ 59 ക​ർ​സേ​വ​ക​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ട്രെ​യി​ൻ തീ​വ​യ്പ് ഗോ​ദ്ര​യി​ൽ​നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ഗൂ​ഡാ​ലോ​ച​ന​യാ​ണെ​ന്നാ​ണ് പു​സ്ത​ക​ത്തി​ലു​ള്ള​ത്.

ഗു​ജ​റാ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ വീ​ര​ഗാ​ഥ​ക​ൾ എ​ന്ന ത​ല​ക്കെ​ട്ടി​ലു​ള്ള പു​സ്ത​ക​ത്തി​ലാ​ണ് വി​വാ​ദ പ​രാ​മ​ർ​ശം. ബോ​ർ​ഡി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ ബി​ജെ​പി എം​പി​യു​മാ​യ ഭാ​വ​ന​ബെ​ൻ ദേ​വ് എ​ഡി​റ്റു ചെ​യ്ത് 2018 ൽ ​പു​റ​ത്തി​റ​ക്കി​യ പു​സ്ത​ക​മാ​ണി​ത്. ഗോ​ദ്ര തീ​വ​യ്പി​നു പി​ന്നാ​ലെ​യാ​ണ് ആ​യി​ര​ക്ക​ണ​ക്കി​നു ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ട ഗു​ജ​റാ​ത്ത് ക​ലാ​പം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും മു​സ്‌​ലിം​ങ്ങ​ളാ​യി​രു​ന്നു.

സു​സ്ഥി​ര​മാ​യ സ​ർ​ക്കാ​രി​നെ അ​സ്ഥി​ര​പ്പെ​ടു​ത്താ​ൻ, 2002 ഫെ​ബ്രു​വ​രി 27 ന് ​ഗൂ​ഡാ​ലോ​ച​ന ന​ട​ന്ന​താ​യി പു​സ്ത​ക​ത്തി​ലെ വി​വാ​ദ ഖ​ണ്ഡി​ക​യി​ൽ പ​റ​യു​ന്നു. സ​ബ​ർ​മ​തി എ​ക്സ്പ്ര​സി​ൽ അ​യോ​ധ്യ​യി​ല്‍ നി​ന്നും തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ക​ര്‍​സേ​വ​ക​രു​ണ്ടാ​യി​രു​ന്ന ബോ​ഗി​ക്ക് തീ​വ​ച്ചു. 59 ക​ർ​സേ​വ​ക​ർ വെ​ന്തു​മ​രി​ച്ചു. ഗോ​ദ്ര​യി​ൽ​നി​ന്നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളു​ടെ ഗൂ​ഡാ​ലോ​ച​ന​യാ​യി​രു​ന്നു ഇ​ത്- പു​സ്ത​കം പ​റ​യു​ന്നു.

സം​സ്ഥാ​ന ഗ്ര​ന്ഥ​നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ ചെ​യ​ർ​പേ​ഴ്സ​ൺ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​ണ്. സ​ർ​വ​ക​ലാ​ശാ​ല ത​ല​ത്തി​ലു​ള്ള പ്രാ​ദേ​ശി​ക പു​സ്ത​ക​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള ഫ​ണ്ട് ബോ​ർ​ഡി​ന് ല​ഭി​ക്കു​ന്ന​ത് കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്നും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.