മി​താ​ലി​യു​ടെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്; ത​പ്സി​യു​ടെ ജ​ൻ​മ​ദി​ന സ​മ്മാ​നം
Tuesday, December 3, 2019 11:05 AM IST
മും​ബൈ: ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് ടീം ​നാ​യി​ക മി​താ​ലി രാ​ജി​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു. ശ​ബാ​ഷ് മി​തു എ​ന്ന പേ​രി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ ത​പ്സി പ​ന്നു​വാ​ണു മി​താ​ലി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വ​യാ​കോ​മി​നു​വേ​ണ്ടി റ​യീ​സ് ഫെ​യിം രാ​ഹു​ൽ ധൊ​ലാ​ക്കി​യ​യാ​ണു ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

മി​താ​ലി​യു​ടെ ജ​ൻ​മ​ദി​ന​ത്തി​ലാ​ണ് ചി​ത്രം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച​യാ​ണു മി​താ​ലി 37-ാം ജ​ൻ​മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ത​പ്സി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷം ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ​നി​ന്നു വി​ര​മി​ച്ച മി​താ​ലി, ഏ​ക​ദി​ന​ത്തി​ൽ ക​ളി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ ടീ​മി​നെ ന​യി​ക്കു​ന്ന​തും മി​താ​ലി​യാ​ണ്. 209 ഏ​ക​ദി​ന​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ ജേ​ഴ്സി​യ​ണി​ഞ്ഞ മി​താ​ലി, 50.64 ശ​രാ​ശ​രി​യി​ൽ 6888 റ​ണ്‍​സ് നേ​ടി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.