എ​നി ടൈം ​ത​ട്ടി​പ്പ്! കൊ​ച്ചി​യി​ൽ ഡോ​ക്ട​ർ​ക്ക് ന​ഷ്ട​മാ​യ​ത് ഒ​രു ല​ക്ഷം
Tuesday, December 3, 2019 11:26 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വീ​ണ്ടും എ​ടി​എം ത​ട്ടി​പ്പ്. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ റേ​ഡി​യോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ മു​ഹ​മ്മ​ദ് സാ​ബീ​റി​ന് ഒ​രു ല​ക്ഷം രൂ​പ ന​ഷ്ട​മാ​യി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ര​ണ്ട് ബാ​ങ്കു​ക​ളു​ടെ എ​ടി​എം വ​ഴി​യാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്.

പ​ത്ത് ത​വ​ണ​ക​ളാ​യാ​ണ് ത​ട്ടി​പ്പു​കാ​ർ പ​ണം പി​ൻ​വ​ലി​ച്ച​ത്. രാ​വി​ലെ 6.50 മു​ത​ൽ 15 മി​നി​റ്റി​നു​ള്ളി​ൽ 10 ത​വ​ണ​ക​ളാ​യി മു​ണ്ട​ൻ​വേ​ലി​യി​ലെ ര​ണ്ട് എ​ടി​എം കൗ​ണ്ട​റി​ൽ​നി​ന്നാ​ണ് പ​ണം പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ ഡോ. ​സാ​ബീ​ർ ഉ​ട​ൻ ത​ന്നെ കാ​ർ​ഡ് ബ്ലോ​ക് ചെ​യ്തു.

സാ​ബീ​റി​ന്‍റെ പ​രാ​തി​യി​ൽ തോ​പ്പും​പ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം സാ​ബീ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ലെ ടെ​ക്നീ​ഷ്യ​ന്‍റെ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് 45 രൂ​പ ന​ഷ്ട​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.