യ​മു​ന​യി​ലെ വെ​ള്ളം വി​റ്റു കാ​ശാ​ക്കാ​ൻ ഹി​മാ​ച​ൽ സ​ർ​ക്കാ​ർ; ല​ക്ഷ്യം 21 കോ​ടി
Tuesday, December 3, 2019 11:16 AM IST
ഷിം​ല: യ​മു​നാ ന​ദി​യി​ലെ വെ​ള്ളം വി​റ്റു കാ​ശാ​ക്കാ​നൊ​രു​ങ്ങി ഹി​മാ​ച​ൽ പ്ര​ദേ​ശ് സ​ർ​ക്കാ​ർ. ഇ​തി​ലൂ​ടെ 21 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​നാ​ണു ഹി​മാ​ച​ൽ കാ​ബി​ന​റ്റ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി ജ​യ്റാം താ​ക്കൂ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കാ​ബി​ന​റ്റ് യോ​ഗ​ത്തി​ലാ​ണ് വെ​ള്ളം വി​ൽ​ക്കാ​നു​ള്ള തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. ഇ​തി​നാ​യി എം​ഒ​യു ഒ​പ്പി​ടാ​നും കാ​ബി​ന​റ്റ് തീ​രു​മാ​നി​ച്ച​താ​യി ഹി​മാ​ച​ൽ സ​ർ​ക്കാ​ർ ഒൗ​ദ്യോ​ഗി​ക വ​ക്താ​വ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഏ​തു ക​ന്പ​നി​ക്കാ​ണ് വെ​ള്ളം വി​ൽ​ക്കു​ന്ന​തെ​ന്നും ഏ​തു ക​ന്പ​നി​യു​മാ​യാ​ണ് എം​ഒ​യു ഒ​പ്പി​ടു​ന്ന​തെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഏ​തു ത​ര​ത്തി​ലാ​ണ് വെ​ള്ളം വി​ൽ​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.