ഇ​ന്ത്യ​ൻ സ​ന്പ​ദ്‌വ്യവസ്ഥയെ ദൈ​വം ര​ക്ഷി​ക്ക​ട്ടെ; ജ​യി​ലി​ൽ​നി​ന്നു ചി​ദം​ബ​ര​ത്തി​ന്‍റെ പ്രാ​ർ​ഥ​ന
Tuesday, December 3, 2019 11:55 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സ​ന്പ​ദ്‌വ്യവസ്ഥയെ ദൈ​വം ര​ക്ഷി​ക്ക​ട്ടെ​യെ​ന്നു ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം. ജി​ഡി​പി ഭാ​വി​യി​ൽ സാ​ന്പ​ത്തി​ക വി​ക​സ​ന​ത്തി​ന്‍റെ സൂ​ച​ക​മാ​യി ക​ണ​ക്കാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന ബി​ജെ​പി എം​പി നി​ഷി​കാ​ന്ത് ദു​ബേ​യു​ടെ പ്ര​സ്താ​വ​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു ചി​ദം​ബ​ര​ത്തി​ന്‍റെ പ​രി​ഹാ​സം.

ജൂ​ലൈ-​സെ​പ്റ്റം​ബ​ർ പാ​ദ​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച 4.5 ശ​ത​മാ​ന​ത്തി​ലേ​ക്ക് ഇ​ടി​ഞ്ഞ​താ​യു​ള്ള ക​ണ​ക്കു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചു പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ന​ട​ക്ക​വെ​യാ​ണ് ജി​ഡി​പി ക​ണ​ക്ക് ഭാ​വി​യി​ൽ അ​പ്ര​സ​ക്ത​മാ​കു​മെ​ന്ന് പ​റ​ഞ്ഞ​ത്. 1934-നു ​മു​ന്പ് ജി​ഡി​പി ക​ണ​ക്കെ​ടു​പ്പ് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും അ​തു​കൊ​ണ്ടു​കൊ​ണ്ടു​ത​ന്നെ ജി​ഡി​പി ക​ണ​ക്കു​ക​ൾ സ​ത്യ​മ​ല്ലെ​ന്നും നി​ഷി​കാ​ന്ത് വാ​ദി​ച്ചു.

ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ചാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ചി​ദം​ബ​രം ട്വീ​റ്റ് ചെ​യ്ത​ത്. ജി​ഡി​പി ക​ണ​ക്കു​ക​ൾ അ​പ്ര​സ​ക്തം, വ്യ​ക്തി​ഗ​ത നി​കു​തി കു​റ​യ്ക്കു​ന്നു, ഇ​റ​ക്കു​മ​തി തീ​രു​വ വ​ർ​ധി​പ്പി​ക്കു​ന്നു, ഇ​താ​ണ് ബി​ജെ​പി​യു​ടെ പ​രി​ഷ്കാ​ര​ങ്ങ​ൾ. ഇ​ന്ത്യ​ൻ സ​ന്പ​ദ്വ്യ​വ​സ്ഥ​യെ ദൈ​വം ര​ക്ഷി​ക്ക​ട്ടെ എ​ന്നാ​ണ് ചി​ദം​ബ​രം ട്വീ​റ്റ് ചെ​യ്ത​ത്. ഐ​എ​ൻ​എ​ക്സ് മീ​ഡി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ൽ തി​ഹാ​ർ ജ​യി​ലി​ലാ​ണ് ചി​ദം​ബ​രം.

നേ​ര​ത്തെ, കോ​ണ്‍​ഗ്ര​സും നി​ഷി​കാ​ന്ത് ദു​ബെ​യ്ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പു​തി​യ ഇ​ന്ത്യ​യി​ലെ പു​തി​യ സാ​ന്പ​ത്തി​ക വി​ദ​ഗ്ധ​രി​ൽ​നി​ന്ന് ദൈ​വം ന​മ്മെ ര​ക്ഷി​ക്ക​ട്ടെ എ​ന്നാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് ര​ണ്‍​ദീ​പ് സിം​ഗ് സു​ർ​ജെ​വാ​ല​യു​ടെ ട്വീ​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.